'കേരളത്തിന്റെ പൊതു വികസനത്തിനൊപ്പം പുതുപ്പള്ളി എത്തിയിട്ടില്ല'; കണ്ണൂരിലെ മണ്ഡലവുമായി താരതമ്യം ചെയ്യാനാകുമോ: എം.വി ഗോവിന്ദന്‍
- Published by:Arun krishna
- news18-malayalam
Last Updated:
പുതുപ്പള്ളിയിൽ എല്‍ഡിഎഫ് സംഘടിപ്പിച്ച ജെയ്ക്ക് സി തോമസിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം: പുതിയ വെളിച്ചത്തിലേക്ക് നീങ്ങുന്ന തെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളത്തിന്റെ പൊതു വികസനത്തിനൊപ്പം പുതുപ്പള്ളി എത്തിയിട്ടില്ല എന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. കണ്ണൂരിലെ ഏതെങ്കിലും ഒരു മണ്ഡലവുമായി പുതുപ്പള്ളിയെ താരതമ്യം ചെയ്യാനാകുമോ എന്നും അദ്ദേഹം ചോദിച്ചു. വരും ദിവസങ്ങളിൽ കേരളത്തിൽ നടന്ന വികസനവും നടക്കാൻ പോകുന്ന വികസനവും മണ്ഡലത്തിൽ ചർച്ച ചെയ്യും. ചർച്ചക്ക് മന്ത്രിമാരും നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ എല്‍ഡിഎഫ് സംഘടിപ്പിച്ച ജെയ്ക്ക് സി തോമസിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സർക്കാർ കാലത്ത് ജനങ്ങൾക്ക് വികസനം എന്താണ് എന്ന് മനസിലായി.പ്രതിപക്ഷത്തിന്റെ വികസനവിരുദ്ധ നിലപാട് ജനങ്ങൾ വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പ് ആയിരിക്കും ഇത്. കേരളത്തിന് മേൽ സാമ്പത്തിക ഉപരോധമാണ് ബിജെപി സർക്കാർ ചെയ്യുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ഓണത്തിന് മുമ്പ് സര്‍ക്കാര്‍ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. ഓണം മുന്നില്‍ കണ്ട് ഫലപ്രദമായി വിപണിയിൽ ഇടപെട്ടു. ഒരു പ്രയാസവും ഇല്ലാതെ ജനങ്ങൾ ഓണം ഉണ്ണും എന്നതാണ് സർക്കാർ ഗ്യാരന്റിയെന്നും അദ്ദേഹം പറഞ്ഞു.
advertisement
നിത്യോപയോഗങ്ങൾ സാധനങ്ങൾ വില കുറവ് ഉള്ളത് കേരളത്തിൽ മാത്രമാണ്. കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സംരംഭക വർഷം ആരംഭിച്ചു.5 ലക്ഷം പേർക്ക് തൊഴിൽ നൽകാൻ ഇപ്പോൾ കഴിഞ്ഞു. ഇനിയും കൂടുതൽ പേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
പുതുപ്പള്ളി പുതിയ വെളിച്ചത്തിലേക്ക് നീങ്ങുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. കേരളത്തിന്റെ പൊതു വികസനത്തിനൊപ്പം പുതുപ്പള്ളി എത്തിയിട്ടില്ല എന്നതാണ് നഗ്നസത്യമെന്ന് അദ്ദേഹം പറഞ്ഞു.കണ്ണൂരിലെ ഏതെങ്കിലും ഒരു മണ്ഡലവുമായി പുതുപ്പള്ളിയെ താരതമ്യം ചെയ്യാനാകുമോ. എന്താണ് വികസനം എന്നതിനെ പറ്റി യുഡിഎഫിന് ഇപ്പോഴും വ്യക്തതയില്ല. വരും ദിവസങ്ങളിൽ കേരളത്തിൽ നടന്ന വികസനവും നടക്കാൻ പോകുന്ന വികസനവും മണ്ഡലത്തിൽ ചർച്ച ചെയ്യും. ചർച്ചക്ക് മന്ത്രിമാരും നേതൃത്വം നൽകും. നിലവില്‍ പുതുപ്പള്ളി വളരെ പിന്നിലാണ്, മറ്റെല്ലാ മണ്ഡലത്തെക്കാളും പുതുപ്പള്ളിയെ മുന്നിലെത്തിക്കാൻ ജെയ്ക് വിജയിക്കണമെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
August 16, 2023 8:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളത്തിന്റെ പൊതു വികസനത്തിനൊപ്പം പുതുപ്പള്ളി എത്തിയിട്ടില്ല'; കണ്ണൂരിലെ മണ്ഡലവുമായി താരതമ്യം ചെയ്യാനാകുമോ: എം.വി ഗോവിന്ദന്‍