'എന്തിനാ ഒരു പാവം ഒരു പെൺകുട്ടിയെ ഇങ്ങനെ ആക്രമിക്കുന്നത്? മാസപ്പടി വിവാദത്തില്‍ ഇ.പി ജയരാജന്‍
- Published by:Arun krishna
- news18-malayalam
Last Updated:
രാഷ്ട്രീയം, രാഷ്ട്രീയം പറഞ്ഞ് തീർക്കണമെന്നും വ്യക്തിഹത്യ നടത്തരുതെന്നും കോട്ടയത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ജയരാജൻ പറഞ്ഞു.
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. കേരളത്തിന്‍റെ സര്‍ക്കാരിനെ ആക്രമിക്കാന്‍ എന്തിനാ ഒരു പാവം ഒരു പെൺകുട്ടിയെ ഇങ്ങനെ ആക്രമിക്കുന്നത്. രാഷ്ട്രീയം, രാഷ്ട്രീയം പറഞ്ഞ് തീർക്കണമെന്നും വ്യക്തിഹത്യ നടത്തരുതെന്നും കോട്ടയത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ജയരാജൻ പറഞ്ഞു.
കൺസൽട്ടൻസി നടത്തുന്നതിൽ എന്താണ് തെറ്റ്. കേന്ദ്ര മന്ത്രിമാരുടെ മക്കള്‍ കണ്‍സള്‍ട്ടന്‍സി നടത്തുന്നില്ലേ ? അമിത് ഷായുടെ മകന് കൺസൾട്ടൻസിയില്ലേ. ഇത് തെറ്റാണോ? നമ്മുടെ തകർന്നുപോയ എത്രയോ സ്ഥാപനങ്ങൾ കൺസൽട്ടൻസിയിലൂടെ ഉയർന്നുവന്നിട്ടുണ്ട്. സർക്കാരിനെ ആക്രമിക്കാൻ എന്തിനാണ് പാവം പെൺകുട്ടിയെ ആക്രമിക്കുന്നത്.
advertisement
വ്യക്തിഹത്യയാണ് ലക്ഷ്യം. അതിന് മാധ്യമങ്ങൾ കൂട്ട് നിൽക്കരുത്. വ്യക്തിഹത്യനടത്തി ഇടതുപക്ഷ പ്രസ്ഥാനത്തെ തകർത്തിട്ട് എന്തുനേട്ടമാണ്. എന്ത് സേവനത്തിനാണ് പണം നൽകിയതെന്ന് പറയേണ്ടത് ആ സ്ഥാപനമല്ലേ. എന്നാൽ അവർക്കതിൽ പരാതിയില്ല. പണം നൽകിയതിനും വാങ്ങിയതിനും തെളിവുണ്ട്. അത് ഔദ്യോഗിക സൈറ്റുകളിൽ ലഭ്യമാണ്, ഇ.പി. ജയരാജൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
August 16, 2023 4:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എന്തിനാ ഒരു പാവം ഒരു പെൺകുട്ടിയെ ഇങ്ങനെ ആക്രമിക്കുന്നത്? മാസപ്പടി വിവാദത്തില്‍ ഇ.പി ജയരാജന്‍



