കേസെടുക്കേണ്ടത് ഷംസീറിനെതിരെയാണ്. ഹിന്ദു മതത്തെ പരസ്യമായി ആക്ഷേപിക്കുന്ന രീതിയാണ് സ്പീക്കറുടേത്. ശബരിമല പ്രക്ഷോഭത്തെ ഓർമ്മപ്പെടുത്തുന്ന രീതിയാണ് ഇപ്പൊൾ കാണുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്പീക്കർ മുസ്‌ലിം ആചാരങ്ങളെ പുകഴ്ത്തി ഹിന്ദു വിശ്വാസങ്ങളെ ഇകഴ്ത്തുന്നു.ഇതിനോടാണ് അഭിപ്രായ വ്യത്യാസം. മതമൗലികവാദികളെ പ്രീതിപ്പെടുത്താനാണ് ശ്രമം നടക്കുന്നത്.
ഷംസീര്‍ വിശ്വാസിയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായി അദ്ദേഹം മറുപടി നല്‍കിയില്ല. നോമ്പ് എടുക്കുന്ന ആള്‍ ഹിന്ദു വിശ്വാസത്തെ എതിർക്കാൻ വരേണ്ട. ഷംസീര്‍ തികഞ്ഞ മത വിശ്വാസി ആയി പ്രവർത്തിക്കുന്ന ആളാണ്.ഭരണഘടന പാലിക്കേണ്ട ആളാണ് സത്യ പ്രതിജ്ഞ ലംഘനം നടത്തുന്നതെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
advertisement
തിരുവനന്തപുരത്തെ എൻഎസ്എസ് നാമജപ യാത്രയ്ക്കെതിരെ പൊലീസ് കേസ്
ലോക്സഭാ തെരഞ്ഞെടുപ്പ് കണ്ടുകൊണ്ടുള്ള നീക്കം ആണ് സർക്കാരിൻ്റേത്. മുസ്ലീം വോട്ട് ബാങ്കാണ് സിപിഎം ഇതിലൂടെ ലക്ഷ്യമിടുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് വിശദീകരിക്കാൻ തയാറാവണം. മതധ്രുവീകരണത്തിന് ഉള്ള നീക്കമാണ് നടക്കുന്നത്. ശക്തമായ സമര പരിപാടികളുമായി ബിജെപി മുന്നോട്ട് പോകും. എൻഎസ്എസിനെ പിണക്കാതിരിക്കാന്‍ വേണ്ടിയാണ് കോൺഗ്രസ്സ് രംഗത്ത് വന്നതെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
