'കേസെടുത്തെന്ന് കരുതി പിന്നോട്ട് പോകില്ല'; നമുക്ക് അഭിഭാഷകരും നിയമവുമെല്ലാമുണ്ടല്ലോ ? എന്‍എസ്എസ് വൈസ് പ്രസിഡന്‍റ്

Last Updated:

എൻഎസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയും കണ്ടാൽ അറിയാവുന്ന ആയിരത്തോളം പേർക്കെതിരെയുമാണ് കേസ്.  

തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിന്‍റെ ഗണപതി പരാമർശത്തിനെതിരെ തലസ്ഥാനത്ത് എൻഎസ്എസ് നേതൃത്വത്തിൽ നടന്ന നാമജപ യാത്രയ്ക്കെതിരെ പൊലീസ് കേസെടുത്തതില്‍ പ്രതികരിച്ച് എന്‍എസ്എസ് വൈസ് പ്രസിഡന്‍റും താലൂക്ക് യൂണിയന്‍ പ്രസിഡന്‍റുമായ എം. സംഗീത് കുമാര്‍. കേസിനെ നിയമപരമായി നേരിടും. കേസെടുത്തത് മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്.  ഗണപതി ഭഗവാനും വിശ്വാസത്തിനും വേണ്ടി യാതൊരു പ്രകോപനവുമില്ലാതെ സമാധാനപരമായി സംഘടിപ്പിച്ച പരിപാടിയാണത്. കേസെടുത്തത് കൊണ്ട് പ്രതിഷേധത്തില്‍നിന്ന് പിന്നോട്ടുപോകില്ലെന്നും. അഭിഭാഷകരും നിയമവുമെല്ലാമുണ്ടല്ലോ എന്നും സംഗീത് കുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
എൻഎസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയും കണ്ടാൽ അറിയാവുന്ന ആയിരത്തോളം പേർക്കെതിരെയുമാണ് കേസ്.  കന്‍റോൺമെന്‍റ്, ഫോർട്ട് പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പൊലീസ് നിർദ്ദേശം ലംഘിച്ച് അന്യായമായി സംഘം ചേർന്നു, മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചു, കാല്‍നടയാത്രക്കാര്‍ക്കും, വാഹനഗതാഗതത്തിനും തടസ്സമുണ്ടാക്കിയെന്നും എഫ്ഐആറില്‍ പറയുന്നു.
എന്നാല്‍ പോലീസിനെ അറിയിച്ചാണ് പ്രതിഷേധം നടത്തിയതെന്ന് സംഗീത് കുമാര്‍ വ്യക്തമാക്കി. സിറ്റി പോലീസ് കമ്മിഷണര്‍, ഫോര്‍ട്ട് എ.സി, കന്റോണ്‍മെന്റ് എ.സി, ഡി.ജി.പി. എന്നിവരെ മെയില്‍ വഴി  വിവരം അറിയിച്ചിരുന്നു. തുടര്‍പ്രതിഷേധം എന്‍എസ്എസ് നേതൃത്വം ആലോചിച്ച് തീരുമാനിക്കും. വിഷയത്തില്‍ എല്ലാ പ്രതികരണങ്ങളും നേതൃത്വം അവലോകനം ചെയ്യുമെന്നും അതനുസരിച്ച് ഭാവി പരിപാടികള്‍ ആസൂത്രണംചെയ്ത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
തിരുവനന്തപുരം നഗരത്തിൽ നടത്തിയ നാമജപ യാത്രയിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. പാളയം ഗണപതി ക്ഷേത്രത്തില്‍ നിന്ന് ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ തുടങ്ങിയ നാമജപ യാത്ര സെക്രട്ടേറിയറ്റിന് മുന്നിലൂടെ സഞ്ചരിച്ച് ഏഴ് മണിയോടെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നില്‍ സമാപിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേസെടുത്തെന്ന് കരുതി പിന്നോട്ട് പോകില്ല'; നമുക്ക് അഭിഭാഷകരും നിയമവുമെല്ലാമുണ്ടല്ലോ ? എന്‍എസ്എസ് വൈസ് പ്രസിഡന്‍റ്
Next Article
advertisement
മൗദൂദിയെ ജനകീയമാക്കാന്‍ സോളിഡാരിറ്റി; തിരഞ്ഞടുപ്പിൽ കോൺഗ്രസിന് തലവേദനയാകുമോ ജമാ അത്തെ ഇസ്ലാമി നീക്കം?
മൗദൂദിയെ ജനകീയമാക്കാന്‍ സോളിഡാരിറ്റി; തിരഞ്ഞടുപ്പിൽ കോൺഗ്രസിന് തലവേദനയാകുമോ ജമാ അത്തെ ഇസ്ലാമി നീക്കം?
  • സോളിഡാരിറ്റി മൗദൂദിയുടെ പ്രത്യയശാസ്ത്രം ജനകീയമാക്കാൻ മലപ്പുറത്ത് സംവാദം സംഘടിപ്പിക്കുന്നു.

  • ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നീക്കം യുഡിഎഫിന് സഹായകരമാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

  • ജമാ അത്തെ ഇസ്ലാമിയുടെ നിലപാടുകൾ കേരള രാഷ്ട്രീയത്തിൽ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സൂചന.

View All
advertisement