നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിൽ കാരാട്ട് റസാഖ് എം.എല്‍.എയ്ക്ക് പങ്കാളിത്തമുണ്ടെന്ന കസ്റ്റംസിന്റെ രഹസ്യ റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. മുഖ്യപ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കുമെതിരെ ‘കോഫെപോസ’ ചുമത്താനുള്ള അപേക്ഷയ്ക്കൊപ്പം കേന്ദ്ര ധന മന്ത്രാലയത്തിനു സമർപ്പിച്ച രഹസ്യ റിപ്പോർട്ടിലാണ് സ്വർണക്കടത്തിൽ എംഎൽഎയുടെ പങ്കാളിത്തം വ്യക്തമാക്കിയിരിക്കുന്നത്.
Also Read 'സ്വർണക്കടത്തിൽ കരാട്ട് റസാഖ് എം.എൽ.എയ്ക്കും പങ്ക്'; പ്രതിയുടെ ഭാര്യ കസ്റ്റംസിന് നൽകിയ മൊഴി പുറത്ത്
advertisement
മുഖ്യപ്രതി കെ.ടി. റമീസുമായി കരാട്ട് റസാഖിന് ബന്ധമുണ്ടെന്നും കരാട്ട് റസാഖിനും കാരാട്ട് ഫൈസലിനും വേണ്ടിയാണ് സ്വർണക്കടത്ത് നടത്തിയതെന്നും കേസിലെ പ്രതിയായ സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ പകർപ്പ് പുറത്തു വന്നിരുന്നു.