ഡൊമിനിക് മാർട്ടിന്റെ ആലുവ അത്താണിയിലെ കുടുംബവീട്ടിൽ രാവിലെ ഒൻപതരയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. തെളിവെടുപ്പിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.
കളമശ്ശേരി സ്ഫോടനം; പദ്ധതി മറ്റൊരാൾക്ക് കൂടി അറിവ് ഉണ്ടായിരുന്നതായി മാർട്ടിന്റെ ഭാര്യ
ഡൊമിനിക് മാർട്ടിൻ സ്ഫോടനത്തിന് പദ്ധതിയിട്ട വിവരം മറ്റൊരാൾക്ക് കൂടി അറിവ് ഉണ്ടായിരുന്നതായി ഭാര്യ നൽകിയ മൊഴി നൽകി.സ്ഫോടനത്തിന്റെ തലേദിവസം മാർട്ടിന് ലഭിച്ച ഫോൺ കോൾ കേന്ദ്രീകരിച്ചും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്.
advertisement
ഡൊമിനിക് ഫോണിൽ സംസാരിച്ചത് സ്ഫോടനം നടത്തുന്നതിനെക്കുറിച്ചാണെന്നാണ് സംശയം. ഫോൺകോളിനെ കുറിച്ച് അന്വേഷിച്ച തന്നോട് മാര്‍ട്ടിന്‍ ക്ഷോഭിച്ചതായി ഭാര്യ നല്‍കിയ മൊഴിയില്‍ പറയുന്നു. നാളെ തനിക്ക് ഒരിടം വരെ പോകാൻ ഉണ്ടെന്നും അതിനുശേഷം വിവരം പറയാമെന്നും ഡൊമിനിക് സംഭവത്തിന്‍റെ തലേന്ന് ഭാര്യയോട് പറഞ്ഞു. സ്ഫോടനം നടന്ന വിവരം ഡൊമിനിക്ക് ആദ്യം അറിയിച്ചതും ഭാര്യയെയാണ്.