കളമശ്ശേരി സ്ഫോടനം; പദ്ധതി മറ്റൊരാൾക്ക് കൂടി അറിവ് ഉണ്ടായിരുന്നതായി മാർട്ടിന്റെ ഭാര്യ

Last Updated:

സ്ഫോടനത്തിന്റെ തലേദിവസം മാർട്ടിന് ലഭിച്ച ഫോൺ കോൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

news18
news18
കൊച്ചി: കളമശ്ശേരി സ്ഫോടന കേസിൽ പിടിയിലായ ഡൊമിനിക് മാർട്ടിൻ സ്ഫോടനത്തിന് പദ്ധതിയിട്ട വിവരം മറ്റൊരാൾക്ക് കൂടി അറിവ് ഉണ്ടായിരുന്നതായി സൂചന. ഡൊമിനിക്കിന്റെ ഭാര്യ നൽകിയ മൊഴിയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.  സ്ഫോടനത്തിന്റെ തലേദിവസം മാർട്ടിന് ലഭിച്ച ഫോൺ കോൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
ഡൊമിനിക് ഫോണിൽ സംസാരിച്ചത് സ്ഫോടനം നടത്തുന്നതിനെക്കുറിച്ചാണെന്നാണ് സംശയം.ഫോൺകോളിനെ കുറിച്ച് അന്വേഷിച്ച തന്നോട് മാര്‍ട്ടിന്‍ ക്ഷോഭിച്ചതായി ഭാര്യ നല്‍കിയ മൊഴിയില്‍ പറയുന്നു. നാളെ തനിക്ക് ഒരിടം വരെ പോകാൻ ഉണ്ടെന്നും അതിനുശേഷം വിവരം പറയാമെന്നും ഡൊമിനിക് സംഭവത്തിന്‍റെ തലേന്ന് ഭാര്യയോട് പറഞ്ഞു. സ്ഫോടനം നടന്ന വിവരം ഡൊമിനിക്ക് ആദ്യം അറിയിച്ചതും ഭാര്യയെയാണ്.
അതേസമയം, കേസില്‍ പ്രതി ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എറണാകുളം ജില്ല സെഷൻസ് കോടതിയിലാകും പ്രതിയെ ഹാജരാക്കുക..യുഎപിഎയ്ക്ക് പുറമെ കൊലപാതകം, വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കളമശ്ശേരി സ്ഫോടനം; പദ്ധതി മറ്റൊരാൾക്ക് കൂടി അറിവ് ഉണ്ടായിരുന്നതായി മാർട്ടിന്റെ ഭാര്യ
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement