കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് ജൂൺ 26നാണ് ഫോർട്ട് കൊച്ചി സ്വദേശിയായ ഹാരിസിനെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിക്കുന്നത്. തുടർന്ന് ജൂലൈ 20 ന് മരിച്ചു. മരണത്തിൽ അസ്വഭാവികത തോന്നിയ കുടുംബം അന്വേഷണം ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ചികിത്സ പിഴവിനെത്തുടർന്ന് മരണം സംഭവിക്കുന്നതെന്ന് വെളിപ്പെടുത്തൽ വന്നതിന് പിന്നാലെയാണ് ഇത് നിഷേധിച്ചു കൊണ്ട് ഹോസ്പിറ്റൽ അധികൃതർ രംഗത്ത് എത്തിയത്.
Also Read '#നജ്മയ്‌ക്കൊപ്പം; സൈബർ ഇടങ്ങളെ പറ്റി പറയാൻ സിപിഎമ്മിന് എന്ത് ധർമ്മികത': ശോഭ സുരേന്ദ്രന്‍
advertisement
ഹൃദയാഘാതം ആണ് മരണ കാരണം എന്നാണ് വിശദീകരണം. എന്നാൽ ഇക്കാര്യം മരണ റിപ്പോർട്ടിൽ പറയുന്നില്ല. കോവിഡ് ന്യൂമോണിയയും ഹൈപ്പർ ടെൻഷനും മരണത്തിന് കാരണമെന്നാണ് റിപ്പോർട്ട് പറയുന്നത്. അമിത വണ്ണം ഉള്ളവർക്ക് ശ്വാസം കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഈ അവസ്ഥ ഹാരിസിനും ഉണ്ടായിരുന്നുവെന്നും പറയുന്നുണ്ട്.
കോവിഡ് പോസിറ്റീവ് ആയി ചികിത്സയിൽ കഴിയുമ്പോൾ ഹാരിസ് ഗുരുതരമായ അവസ്ഥയിൽ ആയിരുന്നില്ലെന്ന് ആണ് ബന്ധുവായ അൻവർ പറഞ്ഞത്. മാത്രമല്ല വാർഡിലേക്ക് മാറ്റുന്നതിനായി ശ്വസന സഹായി ഉൾപ്പെടെ വാങ്ങി നൽകാൻ മെഡിക്കൽ കോളേജ് അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷം മരണം സംഭവിച്ചതെന്നു ഹോസ്പിറ്റലിൽ നിന്ന് അറിയിക്കുകയായിരുന്നു.
എന്നാൽ ഹാരിസിന്റെ മരണ കാരണം ഹൃദയാഘാതമെന്ന് മരണ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്താത്തത് സാങ്കേതിക പിഴവെന്ന് മെഡിക്കൽ കോളേജ് വിശദീകരണം. ഗവൺമെന്റിന് നൽകിയ റിപ്പോർട്ടിൽ ഹൃദയാഘാതമെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും മെഡിക്കൽകോളേജ് അധികൃതർ അറിയിച്ചു.
