'#നജ്മയ്‌ക്കൊപ്പം; സൈബർ ഇടങ്ങളെ പറ്റി പറയാൻ സിപിഎമ്മിന് എന്ത് ധർമ്മികത': ശോഭ സുരേന്ദ്രന്‍
- Published by:user_49
Last Updated:
സർക്കാർ സംവിധാനങ്ങളുടെ വീഴ്ചകൾ തുറന്ന് പറഞ്ഞാൽ സിപിഎമ്മിന്റെ സൈബർ വെട്ടിക്കിളി കൂട്ടം അക്രമം ആരംഭിക്കുകയാണ്. എന്ത് ധർമ്മികതയാണ് സൈബർ ഇടങ്ങളെ പറ്റി പറയാൻ സിപിഎമ്മിനുള്ളതെന്ന് ശോഭ സുരേന്ദ്രന്‍
കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറായ നജ്മയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. സർക്കാർ സംവിധാനങ്ങളുടെ വീഴ്ചകൾ തുറന്ന് പറഞ്ഞാൽ സിപിഎമ്മിന്റെ സൈബർ വെട്ടിക്കിളി കൂട്ടം അക്രമം ആരംഭിക്കുകയാണ്. എന്ത് ധർമ്മികതയാണ് സൈബർ ഇടങ്ങളെ പറ്റി പറയാൻ സിപിഎമ്മിനുള്ളതെന്നും ശോഭ സുരേന്ദ്രന്‍ ചോദിച്ചു.
കേരളത്തിലെ ആരോഗ്യവകുപ്പ് അന്താരാഷ്ട്ര നിലവാരമുള്ളതാകണം എന്ന് ഒരു മലയാളി ആഗ്രഹിക്കുന്നതിൽ തെറ്റില്ല. പക്ഷെ അന്താരാഷ്ട്ര പിആർ വർക്ക് മാത്രാണ് നടക്കുന്നതെങ്കിൽ, അതൊരു ഡോക്ടറുടെ കണ്ണീരിലും, ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ ജീവനിലും, പുഴുവരിച്ച രോഗിയുടെ അവസ്ഥയിലുമാണ് കെട്ടിപ്പൊക്കിയിരിക്കുന്നതെങ്കിൽ കോവിഡ് കാലത്ത് കണ്ടത് പോലെ വലിയ പ്രയാസമില്ലാതെ തകർന്ന് വീഴുക തന്നെ ചെയ്യുമെന്നും ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കിൽ കുറിച്ചു.
advertisement
കോവിഡ് രോഗി കൃത്യമായ പരിചരണം കിട്ടാത്തതിനെ തുടര്‍ന്നാണ് മരിച്ചതെന്ന നജ്മയുടെ വെളിപ്പെടുത്തലിനെ തുടർന്ന് വന്‍ സൈബര്‍ ആക്രമണമാണ് ഡോക്ടര്‍ക്ക് നേരെ ഉണ്ടായത്. ഇതേ തുടർന്നാണ് നജ്മക്ക് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കൊവിഡ് കാലത്തെ കേരള മാതൃകകളുടെ പൊള്ളത്തരങ്ങൾ ഇന്നലെയും കാസർഗോഡ് ആശുപത്രിയുടെ കാര്യം ഉദ്ധരിച്ച് പറഞ്ഞതാണല്ലോ. ഇപ്പോൾ ഡോ നജ്മയാണ് മുന്നിൽ. അവരുടെ മനുഷ്യത്വമുള്ള ചോദ്യങ്ങളും ആശങ്കകളുമാണ് പൊതുമനസാക്ഷിയെ ഉലയ്ക്കുന്നത്. ഇത്രയും ദുരിതപൂർണ്ണമായ ഒരു കാലത്തിന്റെ ഏറ്റവും നിർണ്ണായകമായ ദിവസങ്ങളിൽ ഒരു ഡോക്ടർക്ക് ചാനലിൽ വന്നിരുന്ന് കരയേണ്ടി വരുന്ന അവസ്ഥ ചിന്തിക്കാവുന്നതിലും അപ്പുറമാണ്.
advertisement
സർക്കാർ സംവിധാനങ്ങളുടെ വീഴ്ചകൾ തുറന്ന് പറഞ്ഞാൽ സിപിഎമ്മിന്റെ സൈബർ വെട്ടിക്കിളി കൂട്ടം അക്രമം ആരംഭിക്കുകയാണ്. ഇന്നലെ ഇതേ മാതൃഭൂമി ചാനലിൽ വന്നിരുന്നല്ലേ ഇവർ സൈബർ ഇടങ്ങളിലെ മാന്യതയെപ്പറ്റി വാചാലരായത്? എന്ത് ധർമ്മികതയാണ് സൈബർ ഇടങ്ങളെ പറ്റി പറയാൻ സിപിഎമ്മിനുള്ളത്?
കൊവിഡ് കാലത്തെ കേരള മാതൃകകളുടെ പൊള്ളത്തരങ്ങൾ ഇന്നലെയും കാസർഗോഡ് ആശുപത്രിയുടെ കാര്യം ഉദ്ധരിച്ച് പറഞ്ഞതാണല്ലോ. ഇപ്പോൾ ഡോ...
Posted by Sobha Surendran on Thursday, October 22, 2020
advertisement
കേരളത്തിലെ ആരോഗ്യവകുപ്പ് അന്താരാഷ്ട്ര നിലവാരമുള്ളതാകണം എന്ന് ഒരു മലയാളി എന്ന നിലയിൽ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. പക്ഷെ അന്താരാഷ്ട്ര പി ആർ വർക്ക് മാത്രാണ് നടക്കുന്നതെങ്കിൽ, അതൊരു ഡോക്ടറുടെ കണ്ണീരിലും, ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ ജീവനിലും, പുഴുവരിച്ച രോഗിയുടെ അവസ്ഥയിലുമാണ് കെട്ടിപ്പൊക്കിയിരിക്കുന്നതെങ്കിൽ കോവിഡ് കാലത്ത് കണ്ടത് പോലെ വലിയ പ്രയാസമില്ലാതെ തകർന്ന് വീഴുക തന്നെ ചെയ്യും.
ഒരു സ്ത്രീ എന്ന നിലയിലും, ഡോക്ടർ എന്ന നിലയിലും, ഒരു പൗര എന്ന നിലയിലും നജ്മ ചെയ്തതിനൊപ്പമാണ്. അഭിമാനത്തോടെ പിന്തുണയ്ക്കുന്നു. #നജ്മയ്‌ക്കൊപ്പം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 22, 2020 8:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'#നജ്മയ്‌ക്കൊപ്പം; സൈബർ ഇടങ്ങളെ പറ്റി പറയാൻ സിപിഎമ്മിന് എന്ത് ധർമ്മികത': ശോഭ സുരേന്ദ്രന്‍


