TRENDING:

മാതൃഭൂമി പത്രം കത്തിച്ച് കാംകോ ജീവനക്കാരുടെ പ്രതിഷേധം; പിന്തുണയ്ക്ക് നന്ദിയറിയിച്ച് വീഡിയോ ഷെയർ ചെയ്ത് എൻ.പ്രശാന്ത്

Last Updated:

ഡയറകട്റായിരുന്ന പ്രശാന്തിനെതിരെ മാതൃഭൂമി പത്രം വ്യാജ വാർത്ത നൽകിയെന്നാരോപിച്ചാണ് ജീവനക്കാർ പ്രതിഷേധിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സസ്പെഷനിലായ കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും കാംകോ മാനേജിങ് ഡയറകട്റുമായിരുന്ന എൻ. പ്രശാന്തിന് ഐക്യദാർഢ്യവുമായി കാംകോ ജീവനക്കാർ. മാതൃഭൂമി പത്രം കത്തിച്ചുക്കൊണ്ടാണ് ജീവനക്കാർ പ്രതികരിച്ചത്. പ്രശാന്തിനെതിരെ മാതൃഭൂമി പത്രം വ്യാജ വാർത്ത നൽകിയെന്നാരോപിച്ചാണ് ജീവനക്കാർ പ്രതിഷേധിച്ചത്.
advertisement

അതേസമയം, ജീവനക്കാരുടെ പ്രതിഷേധത്തിൽ യൂനിയനുകൾക്ക് നന്ദി അറിയിച്ച് എൻ. പ്രശാന്തും രംഗത്തെത്തി. തന്റെ സോഷ്യൽ മീഡിയയിലൂടെ ജീവനക്കാർ പ്രതിഷേധിക്കുന്ന വീഡിയോയും ഒരു കുറിപ്പും പ്രശാന്ത് പങ്കുവെച്ചു. ഈ ഘട്ടത്തിൽ സത്യത്തിന്‌ വേണ്ടി നിലകൊള്ളാൻ തീരുമാനിച്ച CITU, AITUC, INTUC യൂണിയനുകൾ, ഓഫീസേസ്‌ അസോസിയേഷനുകൾക്ക് നന്ദിയെന്ന് പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.

കാംകോ മാനേജിംഗ്‌ ഡയറക്ടറായി ചുമതല ഏറ്റെടുത്തിട്ട്‌ രണ്ട്‌ മാസമേ ആയുള്ളൂ. ഇത്രയും സ്നേഹവും ആത്മാർത്ഥതയുമുള്ള ടീമിനൊപ്പം ജോലി ചെയ്യാൻ സാധിച്ചത്‌, രണ്ട്‌ മാസത്തേക്കാണെങ്കിലും തന്റെ ഭാ​ഗ്യമെന്ന് പ്രശാന്ത്. മിനിസ്റ്ററും, ചെയർമാനും ബോർഡ്‌ അംഗങ്ങളും ജീവനക്കാരും ഏക മനസ്സോടെ ഒരു സ്ഥാപനത്തെ നഷ്ടത്തിൽ നിന്ന് കരേറ്റി ലോകോത്തര സ്ഥാപനമാക്കാൻ ഉറപ്പിച്ചാൽ അത്‌ നടന്നിരിക്കുമെന്നും പ്രശാന്ത് കുറിച്ചു.

advertisement

പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കാംകോ മാനേജിംഗ്‌ ഡയറക്ടറായി ചുമതല ഏറ്റെടുത്തിട്ട്‌ രണ്ട്‌ മാസമേ ആയുള്ളൂ. ഇത്രയും സ്നേഹവും ആത്മാർത്ഥതയുമുള്ള ടീമിനൊപ്പം ജോലി ചെയ്യാൻ സാധിച്ചത്‌, രണ്ട്‌ മാസത്തേക്കാണെങ്കിലും, എന്റെ ഭാഗ്യം. മിനിസ്റ്ററും, ചെയർമാനും ബോർഡ്‌ അംഗങ്ങളും ജീവനക്കാരും ഏക മനസ്സോടെ ഒരു സ്ഥാപനത്തെ നഷ്ടത്തിൽ നിന്ന് കരേറ്റി ലോകോത്തര സ്ഥാപനമാക്കാൻ ഉറപ്പിച്ചാൽ അത്‌ നടന്നിരിക്കും. രൺ മാസം മുമ്പ്‌ ₹71 കോടി ഡീലർമാരിൽ നിന്ന് കിട്ടാനും‌, ₹52 കോടി സപ്ളയർമാർക്ക്‌ നൽകാനും എന്ന ഗുരുതരാവസ്ഥയിൽ നിന്ന് തുടങ്ങി ഇവിടം വരെ എത്തിയില്ലേ? We shall overcome

advertisement

ഡോ.ജയതിലകും ഗോപാലകൃഷ്ണനും മാതൃഭൂമി ലെഖകരും ചേർന്ന് ഗൂഢാലോചന നടത്തി സൃഷ്ടിക്കാൻ ശ്രമിച്ച വ്യാജ നറേറ്റീവ്‌ പൊളിച്ച്‌ ചവറ്റ്കുട്ടയിലിടുന്ന കാംകോ ജീവനക്കാരോട്‌ ഒന്നേ പറയാനുള്ളൂ- ഞാൻ നിങ്ങളുടെ MD അല്ലെങ്കിലും നമ്മൾ തുടങ്ങി വെച്ച ഓരോന്നും ഫലപ്രാപ്തിയിലേക്കെത്തണം. ഈ ഘട്ടത്തിൽ സത്യത്തിന്‌ വേണ്ടി നിലകൊള്ളാൻ തീരുമാനിച്ച CITU, AITUC, INTUC യൂണിയനുകൾ, ഓഫീസേസ്‌ അസോസിയേഷനുകൾ ഏവർക്കും നന്ദി. നിങ്ങൾ കാര്യങ്ങൾ മുന്നോട്ട്‌ കൊണ്ട്‌ പോകണം. Diversification & export plans ഉൾപ്പെടെ. വള്ളത്തിന്റെ അമരത്തില്ലെങ്കിലും ഞാൻ കരയ്ക്കാണെങ്കിലും ‌നമ്മുടെ കമ്പനിയുടെ യാത്രയിൽ കൂടെത്തന്നെ കാണും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

NB: ജീവനക്കാർ kamco എംഡി പ്രശാന്ത് ന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു : മാതൃഭൂമി

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാതൃഭൂമി പത്രം കത്തിച്ച് കാംകോ ജീവനക്കാരുടെ പ്രതിഷേധം; പിന്തുണയ്ക്ക് നന്ദിയറിയിച്ച് വീഡിയോ ഷെയർ ചെയ്ത് എൻ.പ്രശാന്ത്
Open in App
Home
Video
Impact Shorts
Web Stories