TRENDING:

ദേശീയ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ കൊയ്ത് അമ്മയും മക്കളും

Last Updated:

പയ്യന്നൂരിലെ ഈ അമ്മയും മക്കളും ഒന്നിനൊന്ന് പൊരുതി മുന്നേറുകയാണ്. അമ്മയുടെ പാത പിന്‍തുടരുന്ന മക്കള്‍, അമ്മയെ ചേര്‍ത്ത് പിടിച്ച് നേടിയെടുത്തത് തൈക്കോണ്ടോ ചാമ്പ്യന്‍ഷിപ്പാണ്. ഇവരുടെ മികവുറ്റ പ്രകടനത്തില്‍ സന്തോഷത്തിലാണ് നാട്ടുക്കാരും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗോവ മണ്ണ് നിശ്ചലമായിരുന്നു. നോട്ടം മുഴുവന്‍ പയ്യന്നൂരിലെ ഈ മിടുക്കികളിലേക്ക്. ഗോവയില്‍ ഇത്തവണ നടന്ന നാഷണല്‍ തൈക്കോണ്ടോ ചാമ്പ്യന്‍ഷിപ്പ് ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. മുപ്പത്തി ഒമ്പതാമത് ഐ ടി എഫ് നാഷണല്‍ തൈക്കോണ്ടോ ചാമ്പ്യന്‍ഷിപ്പിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ അമ്മയും മക്കളും. 27 സംസ്ഥാനങ്ങളില്‍ നിന്നായി അഞ്ഞൂറോളം പേര്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ പൊരുതിയാണ് ഇവര്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഏവരും ഉറ്റു നോക്കുമ്പോഴാണ് അമ്മയും മക്കളും ആവേശകരമായി മുന്നേറിയത്. തൈക്കോണ്ടോ ഫോര്‍ത്ത് ഡിഗ്രി ബ്ലാക്ക് ബെല്‍ട്ട് വിജയിയായ രമ്യ ബാലൻ്റെയും, മക്കളായ ആര്‍ കൃഷ്ണ, ആര്‍ വൈഷ്ണ എന്നിവരുടെയും പ്രകടനം മറ്റു മത്സരാര്‍ത്ഥികള്‍ക്കും കൗതുകുമായി. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രമ്യ ബാലന്‍ മത്സരത്തിന് ഇറങ്ങിയത്.
ദേശീയ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ വിജയിച്ച് അമ്മയും മക്കളും 
ദേശീയ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ വിജയിച്ച് അമ്മയും മക്കളും 
advertisement

നിലവിലെ വേള്‍ഡ് ചാമ്പ്യനെ പരാജയപ്പെടുത്തിയാണ് രമ്യ ബാലൻ്റെ തിരിച്ചു വരവ്. വ്യക്തിഗത മത്സരങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി മെഡലുകളും വെറ്ററന്‍സ് വിഭാഗത്തില്‍ ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡും നേടിയാണ് രമ്യ ചാമ്പ്യന്‍ഷിപ്പിലെ താരമായത്. പയ്യന്നൂര്‍ മാസ്റ്റേഴ്‌സ് തൈക്കോണ്ടോ അക്കാഡമിയില്‍ പരിശീലകയാണ് രമ്യ ബാലന്‍. വേള്‍ഡ് റെക്കോര്‍ഡ് ജേതാവും, പ്രമുഖ തൈക്കോണ്ടോ അദ്ധ്യാപകനുമായ ഡോ. വേണുഗോപാല്‍ കൈപ്രത്തിൻ്റെ ശിക്ഷണത്തിലാണ് നിലവില്‍ പരിശീലനം നടത്തിവരുന്നത്.

advertisement

പെരിങ്ങോം പൊലീസ് സ്റ്റേഷനിലെ എ എസ് ഐ സി കെ രമേശൻ്റെ ഭാര്യയാണ് രമ്യ. മൂത്ത മകള്‍ ആര്‍ കൃഷ്ണ ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗത പാറ്റേണില്‍ ഗോള്‍ഡും, ഗ്രൂപ്പ് പാറ്റേണില്‍ ഗോള്‍ഡും, സെല്‍ഫ് ഡിഫന്‍സില്‍ ഗോള്‍ഡും, സ്പാറിംഗില്‍ ബ്രോണ്‍സും നേടിയപ്പോള്‍, ഇളയ മകള്‍ ആര്‍ വൈഷ്ണ ഇൻ്റിവിജ്വല്‍ സ്പാറിംഗില്‍ ബ്രോണ്‍സ് മെഡലും നേടി. പയ്യന്നൂര്‍ മഹാദേവ ഗ്രാമം സ്വദേശിനിയാണ് രമ്യ ബാലന്‍. എങ്ങും ലൈംഗീക ചുവയുടെ നോട്ടങ്ങളോട് പ്രതികരിക്കാനും ജീവിതത്തിലുണ്ടാകുന്ന തടസ്സങ്ങള്‍ മറികടക്കാനുള്ള ആവേശവുമാണ് ഈ അമ്മ മക്കള്‍ക്ക് നല്‍കുന്നത്. അമ്മയുടെ പാത പിന്‍തുടരുന്ന മക്കളും ഇന്ന് ഉയരത്തിലേക്ക് പറക്കുകയാണ്, അതിര്‍വരമ്പുകളില്ലാത്ത സ്വപ്‌നങ്ങളിലേക്ക്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ദേശീയ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ കൊയ്ത് അമ്മയും മക്കളും
Open in App
Home
Video
Impact Shorts
Web Stories