ഗാന ഗന്ധര്‍വന്‍ ഡോ. കെ ജെ യേശുദാസിനൊപ്പം വേദി പങ്കിട്ട ശ്രീധരന്‍, നിരവധി ഗായകര്‍ക്ക് ഹാര്‍മോണിയം വായിച്ച കലാകാരനായിരുന്നു. കലാമണ്ഡലത്തില്‍ 12 വര്‍ഷത്തിലേറെ ഹാര്‍മോണിയം വായിച്ച ശ്രീധരന്‍, ഹാര്‍മേണിയം റിപ്പേര്‍ ചെയ്യുന്ന പ്രവര്‍ത്തിയും ഏറെക്കാലം ചെയ്തിരുന്നു. എന്നാല്‍ സംഗീത ലോകത്തിൻ്റെ വളര്‍ച്ചയില്‍ പങ്കാളിയാകാന്‍ ആ കലാകാരന് കഴിഞ്ഞില്ല. ആരോരുമില്ലാതെ പകച്ചുപ്പോയ പയ്യന്നൂരിലെ ശ്രീധരൻ്റെ മുന്നില്‍ ഏഴു വര്‍ഷം മുന്‍പാണ് ദൈവദൂതനെ പോലെ ഡോക്ടര്‍ ഷാഹുല്‍ ഹമീദും ഹോപ് എന്ന സംഘടനയും എന്നുന്നത്.
advertisement
ശ്രീധരന് തണലായി കഴിഞ്ഞ 7 വര്‍ഷവും ഷാഹുല്‍ കൂടെ ഉണ്ടായിരുന്നു. അസുഖം മൂര്‍ഛിച്ച് പിലാത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും ഷാഹുലിൻ്റെ ഉള്ള് പിടഞ്ഞു... തൻ്റെ ശ്രീധരേട്ടന്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍. എന്നാല്‍ അദ്ദേഹം മടങ്ങി വന്നില്ല. മൃതദേഹം പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളെ വിവരമറിയിക്കാനായി പത്ര പരസ്യം നല്‍കി ഷാഹുല്‍ കാത്തിരുന്നു. മൂന്ന് ദിവസത്തെ മോര്‍ച്ചറിയിലെ കാത്തിരിപ്പിന് ശേഷം ആരും എത്താതായതോടെ ഷാഹുല്‍ തന്നെ ചിതക്ക് തീ കൊളുത്തി. ചെയ്തത് ശരിയാണോ എന്നറിയില്ല, മതം എന്ത് പറയുന്നു എന്നൊന്നും ഞാന്‍ നോക്കിയില്ല. ഏകദേശം 7 വര്‍ഷമായി എന്നെ സ്‌നേഹിച്ച് കൂടെ ഉണ്ടായിരുന്ന ഒരു മനുഷ്യനെ അനാഥനായി പറഞ്ഞയക്കാന്‍ കഴിയില്ലായിരുന്നു എന്നായിരുന്നു ഡോ. ഷാഹുലിൻ്റെ ഉള്ളുലഞ്ഞ വാക്കുകള്‍.
മതവിശ്വാസിയാണ് സാമൂഹിക പ്രവര്‍ത്തകനായ ഡോ. ഷാഹുല്‍ ഹമീദ്. പക്ഷേ മതത്തിനപ്പുറം വിചാരണയ്ക്കും വിശ്വാസങ്ങള്‍ക്കുമപ്പുറം താന്‍ നിഴലായി നിന്ന തൻ്റെ ശ്രീധരേട്ടൻ്റെ ആത്മാവ് അനാഥമായി അലയരുതെന്ന ആഗ്രഹമായിരുന്നു ഷാഹുലിന്. കരുണവറ്റാത്ത ഇത്തരം ഷാഹുല്‍മാരുള്ളതാണ് ഈ ലോകത്തെ ഇങ്ങനെ നിലനിര്‍ത്തുന്നത്.