കൊൽക്കത്തിൽ ഇലക്ട്രീഷ്യനായും പിന്നീട് ഹോട്ടലുകളിൽ വെയിറ്ററായും ജോലി ചെയ്തിട്ടുള്ളയാളാണ് പ്രസൂൺ എന്ന് നീരജ് കുമാർ ഗുപ്ത പറഞ്ഞു. കൊൽക്കത്തയിലും ഡൽഹിയിലും, മുംബൈയിലും ഇയാൾ വെയിറ്ററായി ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി ഇയാൾ പ്ലാസ്റ്റിക്ക് കുപ്പികൾ പെറുക്കി വിൽപന നടത്തിയിരുന്നു. പിന്നീടാണ് ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞത്. ഇയാൾ കുറച്ച് ദിവസം മുമ്പാണ് കേരളത്തിലേക്ക് വന്നത്. തലശ്ശേരിയില്‍നിന്ന് കണ്ണൂരിലെത്തിയത് തീ വെച്ച അതേ തീവണ്ടിയില്‍തന്നെയെന്ന് നേരത്തെ പ്രതി മൊഴി നൽകുകയായിരുന്നു.
advertisement
ഇപ്പോഴിതാ പോലീസ് കസ്റ്റഡിയിലുള്ള പ്രസോണ്‍ജിത്ത് സിദ്ഗര്‍ വിചിത്രമായ ആവശ്യവുമുന്നയിച്ചു. ‘സാര്‍, ഇവിടെയുള്ളവരൊക്കെ നല്ല ആള്‍ക്കാര്‍, എനിക്ക് ഈ പോലീസ് സ്റ്റേഷനില്‍ ഒരു ജോലി തരുമോ’ – പ്രതിയുടെ ആവശ്യം കേട്ട് പോലീസുകാര്‍ക്ക് ചിരിയടയ്ക്കാനായില്ല. പ്രധാനമായും ഭക്ഷണത്തെക്കുറിച്ച് മാത്രമാണ് ഇയാള്‍ക്ക് സംസാരിക്കാനുള്ളത്. റിമാന്‍ഡ് ചെയ്ത സ്‌പെഷ്യല്‍ സബ് ജയിലും ഇഷ്ടമായി. നല്ല ഭക്ഷണവും കിടക്കാനുള്ള സൗകര്യവുമുണ്ടെന്നായിരുന്നു ജയിലധികൃതരോടുള്ള പ്രതിയുടെ പ്രതികരണം.