കണ്ണൂരിൽ ട്രെയിനിന് തീവെച്ചത് കസ്റ്റഡിയിലുള്ള ബംഗാൾ സ്വദേശി; ഭിക്ഷാടനം തടഞ്ഞത് പ്രകോപനമായെന്ന് ഉത്തരമേഖലാ ഐജി

Last Updated:

കൊൽക്കത്തിൽ ഇലക്ട്രീഷ്യനായും പിന്നീട് ഹോട്ടലുകളിൽ വെയിറ്ററായും ജോലി ചെയ്തിട്ടുള്ളയാളാണ് പ്രതിയെന്ന് പൊലീസ്

തീപിടിച്ച ബോഗി
തീപിടിച്ച ബോഗി
കണ്ണൂര്‍: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ തീ വെച്ചത് കസ്റ്റഡിയിലുള്ള പശ്ചിമ ബംഗാൾ സ്വദേശി ത്നനെയാണെന്ന് സ്ഥരീകരിച്ച് പൊലീസ്. നാൽപ്പത് വയസ് പ്രായമുള്ള പ്രസൂൺ ജിത് സിക്ദർ എന്ന ബംഗാൾ സ്വദേശിയാണ് കണ്ണൂരിൽ ട്രെയിനിന് തീവെച്ചതെന്ന ഉത്തര മേഖല ഐ ജി നീരജ് കുമാർ ഗുപ്ത വിശദീകരിച്ചു. ഭിക്ഷാടനം തടഞ്ഞതിന്‍റെ പ്രകോപനത്തിലാണ് ഇയാൾ ട്രെയിനിൽ തീവെച്ചതെന്നും നീരജ് കുമാർ ഗുപ്ത പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊൽക്കത്തിൽ ഇലക്ട്രീഷ്യനായും പിന്നീട് ഹോട്ടലുകളിൽ വെയിറ്ററായും ജോലി ചെയ്തിട്ടുള്ളയാളാണ് പ്രസൂൺ എന്ന് നീരജ് കുമാർ ഗുപ്ത പറഞ്ഞു. കൊൽക്കത്തയിലും ഡൽഹിയിലും, മുംബൈയിലും ഇയാൾ വെയിറ്ററായി ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി ഇയാൾ പ്ലാസ്റ്റിക്ക് കുപ്പികൾ പെറുക്കി വിൽപന നടത്തിയിരുന്നു. പിന്നീടാണ് ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞത്. ഇയാൾ കുറച്ച് ദിവസം മുമ്പാണ് കേരളത്തിലേക്ക് വന്നത്.
Also Read- കണ്ണൂർ ട്രെയിൻ തീവയ്‌പ്പ്: കാനുമായി നിൽക്കുന്നയാളുടെ ദൃശ്യം സി.സി.ടി.വിയിൽ; അട്ടിമറി സാധ്യത മുറുകുന്നു
മൂന്ന് ദിവസം മുമ്പാണ് തലശേരിയിൽനിന്ന് കാൽനടയായി കണ്ണൂരിലേക്ക് വന്നത്. ഭിക്ഷയെടുക്കാൻ അനുവദിക്കാത്തതിലെ പ്രകോപനത്തെ തുട‍ര്‍ന്നാണ് തീവെച്ചതെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. ഭിക്ഷയെടുക്കാൻ അനുവദിക്കാത്തതിനാൽ പണം ലഭിച്ചിരുന്നില്ല. ഇതിൽ പ്രതി മാനസിക സമ്മ‍ര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നും ഇതാണ് കൃത്യത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.
advertisement
Also Read- കണ്ണൂർ ട്രെയിൻ തീവയ്‌പ്പ്: CCTV ദൃശ്യങ്ങളിലെ ആളെ കണ്ടെത്തി; അക്രമി ട്രെയിനിനകത്ത് കടന്നു
തീപ്പെട്ടി ഉപയോഗിച്ചാണ് തീകൊളുത്തിയത്. പ്രസൂൺ തന്നെയാണ് കൃത്യം നടത്തിയതെന്ന് വ്യക്തമാകുന്ന തെളിവുകൾ പൊലീസിന് ലഭിച്ചതായാും ഒരാൾ മാത്രമാണോ കൃത്യത്തിന് പിന്നിലെന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണെന്നും ഉത്തര മേഖല ഐ ജി നീരജ് കുമാർ ഗുപ്ത വിശദീകരിച്ചു.
പ്രതി നൽകിയ വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനും കൂടുതൽ അന്വേഷണത്തിനുമായി കേരളാ പൊലീസിന്റെ ഒരു സംഘം കൊൽക്കത്തയിലുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ ട്രെയിനിന് തീവെച്ചത് കസ്റ്റഡിയിലുള്ള ബംഗാൾ സ്വദേശി; ഭിക്ഷാടനം തടഞ്ഞത് പ്രകോപനമായെന്ന് ഉത്തരമേഖലാ ഐജി
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement