120 പേരാണ് വ്യത്യസ്ഥ കലാ പരിപാടികളുമായി അരങ്ങിലെത്തിയത്. കവിതാ പാരായണത്തോടെ തുടക്കമായ അരങ്ങ് കലോത്സവത്തെ തുടർന്ന് പതിനഞ്ചോളം കലാ പരിപാടികൾ ആവേശമാക്കി. ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി വി സജീവൻ അധ്യക്ഷനായ പരിപാടിയിൽ സി ഡി എസ് മെമ്പർ സെക്രട്ടറി ദിലീപ് പുത്തലത്ത്, സി ഡി എസ് ചെയർപേഴ്സൺ കെ വി നിർമല, കെ പത്മിനി, രേഷ്മ പരാഗൻ, ടി ഇ നിർമല, സി എച് പ്രദീപ് കുമാർ, കെ അനിത, പി എൽ ബേബി, കെ കൃഷ്ണൻ എന്നിവർ പങ്കെടുത്തു. കൂടാതെ കുടുംബശ്രീ സംരംഭകരുടെ വിപണന മേളയും അരങ്ങിനോട് അനുബന്ധിച്ചു നടന്നു. ജൈവ വളം, മില്ലറ്റ് വിഭവങ്ങൾ, കൂൺ വിഭവങ്ങൾ, തേൻ, പലഹാരങ്ങൾ, ഡിഷ് വാഷ് എന്നിവയാണ് വില്പനക്കെത്തിയത്.
advertisement
നാല് ചുവരുകളുടെ മറവിൽ ആടിയും പാടിയും തീർത്ത തങ്ങളുടെ പാട്ടുകളും നൃത്തങ്ങളും കലാപരമായ കഴിവുകളും എല്ലാം ഇന്ന് വലിയ ജനക്കൂട്ടത്തിന് മുന്നിൽ അവതരിപ്പിച്ചു കൊണ്ട് കുടുംബശ്രീ കൊണ്ട് വന്ന വിപ്ലവകരമായ മാറ്റത്തോടൊപ്പം ഞങ്ങളും കൂടെയുണ്ട് എന്ന് തങ്ങളുടെ കലയിലൂടെ വിളിച്ചു പറയുകയാണ് ഓരോ അയൽക്കൂട്ടം കലാകാരികളും. അരങ്ങ് ജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് ഈ കലാകാരികൾ.