TRENDING:

ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ച് കണ്ണൂരിൽ ഒരുങ്ങുന്നു

Last Updated:

ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ച് വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ഡ്രൈവ് ഇന്‍ ബീച്ച് കണ്ണൂരിന് പുതുവത്സര സമ്മാനമായി നല്‍കും. പുത്തന്‍ രൂപഭാവങ്ങളിലേക്ക് മാറുന്നതോടെ ഡ്രൈവ് ഇന്‍ ബീച്ചിലെ ടൂറിസം എത്ര അധികം മുന്നോട്ട് പോകുമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന സര്‍ക്കാര്‍.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ച്
advertisement

പുത്തന്‍ രൂപഭാവങ്ങളിലൂടെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഒരുങ്ങുകയാണ്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ബീച്ചില്‍ ദിനംപ്രതി എത്രയോ പേരാണ് സന്ദര്‍ശനത്തിനായി എത്തുന്നത്. ബീച്ചിൻ്റെ സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കാനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായിരിക്കുകയാണ്. നാലര കിലോമീറ്ററിലേറെ ഡ്രൈവ് ചെയ്തു പോകാനാവുന്ന ബീച്ചിനോട് ചേര്‍ന്ന് ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പ്ലാറ്റ് ഫോം സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ബീച്ചില്‍ ഒരു കിലോമീറ്റര്‍ നീളത്തിലും 18 മീറ്റര്‍ വീതിയുമുള്ള പ്ളാറ്റ്ഫോം വടക്കെ അറ്റത്തു നിന്ന് തുടങ്ങുന്നു. 25 മീറ്ററോളം ആഴത്തില്‍ പൈലിങ് നടത്തി അതിനുമുകളില്‍ സ്ളാബ് വാര്‍ത്തെടുത്താണ് പ്ളാറ്റ് ഫോമിൻ്റെ നിര്‍മ്മാണം. പ്ളാറ്റ് ഫോമില്‍ നിന്നും 600 മീറ്ററിനുള്ളില്‍ വെച്ച് ബീച്ചിലേക്ക് ഇറങ്ങാനുള്ള സൗകര്യവുമുണ്ട്. സഞ്ചാരികള്‍ക്ക് ഇരിപ്പിടം, കുട്ടികള്‍ക്കായുള്ള കളിയിടം, നടപ്പാത, സൈക്കിള്‍ ലൈന്‍, ഭക്ഷണശാല, സെക്യുരിറ്റി കാബിന്‍, ശൗചാലയം എന്നീ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

advertisement

ലോകത്തിന് തന്നെ മാതൃകയാകുന്ന രീതിയിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. ദുബൈയിലും സിംഗപ്പൂരിലും കാണപ്പെടുന്ന രീതിയിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍. മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിൻ്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതോടെ ഏറെ പ്രതീക്ഷയിലാണ് കേരളത്തിലെ വിനോദ സഞ്ചാരികള്‍.

ഡ്രൈവ് ഇൻ അനുഭവം സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നതിന് പുറമെ അറബിക്കടലിൻ്റെ അതിമനോഹരമായ കാഴ്ചകളും കണ്ണിന് അനുഭൂതി നല്‍കും. മുഴപ്പിലങ്ങാട് ബീച്ചിൻ്റെ നീല ജലത്തിൻ്റെ വിശാലമായ വിസ്തൃതിയും പരന്നുകിടക്കുന്ന മണലും പ്രകൃതിയുടെ ബിംബമാണ്. കുടുംബത്തിനോടൊപ്പമെത്തി സമയം ചിലവഴിക്കുന്ന ആളുകള്‍ക്ക് നല്ല അനുഭവങ്ങള്‍ സമ്മാനിക്കും ഈ ഡ്രൈവ് ഇൻ ബീച്ച്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നവീകരണ പ്രവര്‍ത്തികള്‍ 2023 ജനുവരിയില്‍ പൂര്‍ത്തിയാക്കി നല്‍കുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പുതുവത്സര സമ്മാനമായി മുഴപ്പിലങ്ങാട് ബീച്ച് തന്നെ കിട്ടുമെന്ന സന്തോഷത്തിലാണ് കണ്ണൂരുകാരും. പുത്തന്‍ രൂപഭാവങ്ങളിലേക്ക് മാറുന്നതോടെ ഡ്രൈവ് ഇന്‍ ബീച്ചിലെ ടൂറിസം എത്ര അധികം മുന്നോട്ട് പോകുമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന സര്‍ക്കാര്‍.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ച് കണ്ണൂരിൽ ഒരുങ്ങുന്നു
Open in App
Home
Video
Impact Shorts
Web Stories