TRENDING:

തലശ്ശേരി റെയില്‍വേ ഗേറ്റില്‍ ഇനി ഇലക്ട്രിക് ലിഫ്റ്റിംഗും

Last Updated:

തലശ്ശേരി രണ്ടാം റെയില്‍വേ ഗേറ്റില്‍ ഇലക്ട്രിക് ലിഫ്റ്റിംഗ് ബാരിയര്‍ സംവിധാനം യാഥാര്‍ത്ഥ്യമായി. ഗേറ്റ് കീപ്പര്‍ സ്വിച്ചിട്ടാല്‍ സെക്കൻ്റുകള്‍ക്ക് ഉള്ളില്‍ തന്നെ ഗേറ്റ് താഴുന്നതാണ് പുതിയ സംവിധാനം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ട്രെയിന്‍ കടന്നുപോവുമ്പോള്‍ ഗേറ്റ്കീപ്പര്‍ താക്കോല്‍ ഇട്ട് ആയാസപെട്ട് ഗേറ്റ് അടക്കുന്ന സംവിധാനം മാറി കഴിഞ്ഞു. അങ്ങനെ തലശ്ശേരി രണ്ടാം റെയില്‍വേ ഗേറ്റിലും ഇലട്രിക് ലിഫ്റ്റിംഗ് ബാരിയര്‍ സംവിധാനം നടപ്പാക്കി കഴിഞ്ഞു. ഗേറ്റിനടുത്ത് കാബിനും ഗേറ്റ് കീപ്പറും ഉണ്ടാകും. ബന്ധപ്പെട്ട സ്റ്റേഷനില്‍ നിന്നും സ്റ്റേഷന്‍ മാസ്റ്റരുടെ നിര്‍ദ്ദേശം ലഭിച്ചാല്‍ ഗേറ്റ് കീപ്പര്‍ കാബിനിലെ ബൂം ലോക്ക് പ്രവര്‍ത്തിപ്പിക്കും. സ്വിച്ചിട്ടാല്‍ തത്സമയം മുതല്‍ അലാറം മുഴക്കി ഗേറ്റ് താഴാന്‍ തുടങ്ങും. പത്ത് സെക്കൻ്റിനകം ഗേറ്റടയും.
advertisement

വണ്ടികള്‍ കടന്നുപോയാല്‍ മാത്രമേ ഗേറ്റ് ഉയരുകയുള്ളൂ. അതും ഓട്ടമാറ്റിക് വൈദ്യുതി സ്വിച്ചിനാല്‍ നിയന്ത്രണത്തില്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിലയിടങ്ങളില്‍ ഇലട്രിക്കല്‍ ഗേറ്റ് സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും നടപ്പായിരുന്നില്ല. അതേ സമയം പഴയകാലത്തെ വലിച്ചടക്കുന്ന ഗേറ്റ് മുതല്‍ റെയില്‍ വേയിലെ ഓരോ മാറ്റങ്ങളും ആകാംഷയോടെയാണ് പൊതുജനങ്ങള്‍ കാണുന്നത്. ഓട്ടോമാറ്റിക് സംവിധാനത്തിന് ഏതെങ്കിലും സാഹചര്യത്തില്‍ തകരാര്‍ സംഭവിച്ചാല്‍ പകരം സംവിധാനവും ഉണ്ട്. നിലവില്‍ തലശ്ശേരി രണ്ടാം ഗേറ്റ്, ചിറക്കല്‍ ആര്‍പ്പാന്തോട് എന്നിവിടങ്ങളിലാണ് പുതിയ സംവിധാനം ഉള്ളത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
തലശ്ശേരി റെയില്‍വേ ഗേറ്റില്‍ ഇനി ഇലക്ട്രിക് ലിഫ്റ്റിംഗും
Open in App
Home
Video
Impact Shorts
Web Stories