TRENDING:

അടുക്കളതോട്ടങ്ങളില്‍ കറുത്ത പൊന്ന്; മൂന്ന് ലക്ഷം തൈകള്‍ വിതരണം ചെയ്ത് കുടുംബശ്രീ

Last Updated:

ഒരു വീട്ടില്‍ ഒരു കുരുമുളക് തൈ പദ്ധതിയുമായി കുടുംബശ്രീ. അടുക്കള തോട്ടങ്ങളില്‍ കറുത്ത പൊന്ന് പദ്ധതിക്ക് തുടക്കം. മൂന്ന് ലക്ഷം തൈകള്‍ ആണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂര്‍ : പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി ഒരു വീട്ടില്‍ ഒരു കുരുമുളക് തൈ പദ്ധതിയുമായി കുടുംബശ്രീ. അടുക്കള തോട്ടങ്ങളില്‍ കറുത്ത പൊന്ന് എന്ന പേരില്‍ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷൻ്റെ നേതൃത്വത്തില്‍ കുറ്റി കുരുമുളക് കൃഷി ക്യാമ്പയിൻ്റെ ജില്ലാ തല ഉത്ഘാടനം സംഘടിപ്പിച്ചു.
കുരുമുളക് കൃഷി ക്യാമ്പയിന് തുടക്കം 
കുരുമുളക് കൃഷി ക്യാമ്പയിന് തുടക്കം 
advertisement

തളിപ്പറമ്പ് ജൈവിക നഴ്‌സറിയില്‍ നിന്നും വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് കുറ്റി കുരുമുളക് തൈകള്‍ ആണ് ജില്ലയിലെ 81 സി ഡി എസുകളിലെയും അയല്‍ക്കൂട്ടങ്ങള്‍, ജെ എല്‍ ജി കള്‍, ഐ എഫ് സി എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ അയല്‍ക്കൂട്ടം അംഗങ്ങളുടെയും വീട്ടില്‍ എത്തിക്കുന്നത്. ആദ്യ ഘട്ടം എന്ന നിലയില്‍ നിലവില്‍ മൂന്ന് ലക്ഷം തൈകള്‍ ആണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് സി ഡി എസിലെ പറവൂര്‍ കുണ്ടയാട് അംഗനവാടിയില്‍ വച്ച് പഞ്ചായത്ത് പ്രസിഡൻ്റ് ടി സുലജ ഉത്ഘാടനം ചെയ്തു.

advertisement

കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം വി ജയന്‍, വൈസ് പ്രസിഡൻ്റ് കെ മോഹനന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കെ ജി ബിന്ദു, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി വി സുധാകരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ കാര്‍ത്യായനി, മെമ്പര്‍ സെക്രട്ടറി എം വി പവിത്രന്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ പി വി സ്വപ്ന എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ സൈജു പത്മനാഭന്‍ പദ്ധതി വിശദീകരണം നടത്തി സംസാരിച്ചു.

advertisement

ജൂണ്‍ അഞ്ചു മുതല്‍ ജൂലൈ അഞ്ചു വരെ ജില്ലയിലെ 81 സി ഡി എസുകളിലുമായി 3 ലക്ഷം കുറ്റി കുരുമുളക് തൈകള്‍ നടും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
അടുക്കളതോട്ടങ്ങളില്‍ കറുത്ത പൊന്ന്; മൂന്ന് ലക്ഷം തൈകള്‍ വിതരണം ചെയ്ത് കുടുംബശ്രീ
Open in App
Home
Video
Impact Shorts
Web Stories