TRENDING:

കാപ്പാട് ബീച്ചിന് ശേഷം ചാല്‍ ബീച്ചും... ബ്ലൂ ഫ്ലാഗ് അംഗീകാര നിറവിൽ വീണ്ടും കേരളം

Last Updated:

അന്താരാഷ്ട്ര പുരസ്‌ക്കാര നിറവിൽ അഴീക്കോട് ചാല്‍ ബീച്ച്. പരിസ്ഥിതി സൗഹൃദവും സുരക്ഷിതമായ ടൂറിസം വികസനത്തിനും ലഭിക്കുന്ന അംഗീകാരമാണ് ബ്ലൂ ഫ്ലാഗ്. രാജ്യത്ത് 13 ബീച്ചുകളാണ് ഈ വര്‍ഷം ബ്ലൂ ഫ്ലാഗ് അംഗീകാരം നേടിയത്. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പുരസ്‌ക്കാര നിറവിലാണ് ഇന്ന് അഴീക്കോട് ചാല്‍ ബീച്ച്. പ്രകൃതിയോടിണങ്ങിയ പരിസ്ഥിതി സൗഹൃദവും സുരക്ഷിതമായ ടൂറിസം വികസനത്തിനും അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന ബ്ലൂ ഫ്ലാഗ് അംഗീകാര നേട്ടമാണ് അഴീക്കോട് ചാല്‍ ബീച്ച് സ്വന്തമാക്കിയത്. ഡെന്മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെൻ്റല്‍ എജുക്കേഷനാണ് ബ്ലൂ ഫ്ലാഗ് അംഗീകാരം നല്‍കിയത്.
ബ്ലു ഫ്ലാഗ് ​ചാ​ല്‍ ബീ​ച്ചി​ല്‍  ഉ​യ​ര്‍ത്തി മന്ത്രി പി എ മുഹമ്മദ് റിയാസ്
ബ്ലു ഫ്ലാഗ് ​ചാ​ല്‍ ബീ​ച്ചി​ല്‍  ഉ​യ​ര്‍ത്തി മന്ത്രി പി എ മുഹമ്മദ് റിയാസ്
advertisement

രാജ്യത്ത് 13 ബീച്ചുകളാണ് ഈ വര്‍ഷം ബ്ലൂ ഫ്ലാഗ് അംഗീകാരം നേടിയത്. കേരളത്തിന് ഇതിന് മുമ്പ് കാപ്പാട് ബീച്ച് മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. അഴീക്കോട് പഞ്ചായത്തും ഡി ടി പി യും ജില്ല ഭരണകൂടവും സംയുക്തമായി നടത്തിയ പ്രവര്‍ത്തനമാണ് ഫലം കണ്ടത്.

അന്താരാഷ്ട്ര അംഗീകാരത്തിൻ്റെ ഔ​ദ്യോ​ഗി​ക പ​താ​ക ചാ​ല്‍ ബീ​ച്ചി​ല്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉ​യ​ര്‍ത്തി. അ​ഴീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് സ​ജ്ജീ​ക​രി​ച്ച വാ​ട്ട​ര്‍ എ ടി എം, സോഷ്യല്‍ ഫോറസ്ട്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ബീ​ച്ചി​ല്‍ ആ​രം​ഭി​ച്ച ബ​ട്ട​ര്‍ഫ്ലൈ പാ​ര്‍ക്ക്, ക​ട​ലാ​മ പ്രജന​ന കേ​ന്ദ്രം, അ​ഴീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് മു​ഖേ​ന പ്ലാ​സ്റ്റി​ക് നി​ര്‍മാ​ര്‍ജ​ന​ത്തി​നാ​യി ന​ട​ത്തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യും ഹെ​ര്‍ബ​ല്‍ ഗാ​ര്‍ഡ​നും എല്ലാമാണ് ചാൽ ബീച്ചിനെ ആകര്‍ഷകമാ​ക്കിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
കാപ്പാട് ബീച്ചിന് ശേഷം ചാല്‍ ബീച്ചും... ബ്ലൂ ഫ്ലാഗ് അംഗീകാര നിറവിൽ വീണ്ടും കേരളം
Open in App
Home
Video
Impact Shorts
Web Stories