കണ്ണൂർ ജില്ലയിൽ ആറളം സ്പെഷ്യൽ പ്രൊജക്റ്റ് മേഖലയിൽ ആണ് പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കുന്നത്. ഇതിൻ്റെ ഭാഗമായി കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ കമ്മ്യൂണിക്കോർ ത്രിദിന സഹവാസ പഠന ക്യാമ്പിന് തുടക്കമായി. ആറളം വന്യ ജീവി സങ്കേതത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ, അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ വിജിത്ത്, സ്പെഷ്യൽ പ്രൊജക്റ്റ് കോർഡിനേറ്റർ പി സനൂപ് എന്നിവർ പങ്കെടുത്തു. പുനരധിവാസ മേഖലയിലെ 12നും 18നും ഇടയിൽ പ്രായമുള്ള 30 കുട്ടികൾ ആണ് ആദ്യ ബാച്ചിൽ പങ്കെടുക്കുന്നത്.
advertisement
ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് 2 ബാച്ചുകളിൽ ആയി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിശീലനമാണ് കമ്മ്യൂണിക്കോർ പദ്ധതി വഴി നടപ്പിലാക്കുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
April 25, 2025 12:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ഇംഗ്ലീഷ് അറിയാത്തത് ഇനിമുതൽ തൊഴിലവസരത്തെ ബാധിക്കണ്ട; കണ്ണൂർ ജില്ലയിൽ കമ്മ്യൂണിക്കോറ് പദ്ധതിക്ക് തുടക്കം