അത്തരത്തില്‍ കണ്ണൂര്‍ ജില്ല ക്രിക്കറ്റ് അസോസിയേഷൻ്റെ നേതൃത്വത്തില്‍ തലശ്ശേരി കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സമ്മര്‍ ക്രിക്കറ്റ് പരിശീലന ക്യാമ്പിന് തുടക്കമായി. ഇന്ത്യന്‍ താരങ്ങളായ സജന സജീവന്‍, സിഎംസി നജ്‌ല, വി ജെ ജോഷിത എന്നിവര്‍ സമ്മര്‍ ക്രിക്കറ്റ് പരിശീലന ക്യാമ്പിലെ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. കാലങ്ങളായി ക്രിക്കറ്റ് സമ്മര്‍ ക്യാമ്പുകള്‍ ജനപ്രീതി നേടി വരികയാണ്. ക്രിക്കറ്റ് പരിശീലനത്തെക്കുറിച്ച് മാത്രമല്ല, അച്ചടക്കം, ടീം വര്‍ക്ക്, ശാരീരിക ക്ഷമം എന്നിവ വളര്‍ത്തുന്നതിനെക്കുറിച്ചും കൂടിയാണ് ക്യാമ്പ്. അതിനാല്‍ തന്നെ തങ്ങളുടെ മക്കളുടെ നൈപുണ്യ മികവിനായി രക്ഷിതാക്കളും വളരെ അധികം ഇത്തരം പ്രവർത്തനങ്ങൾ സപ്പോര്‍ട്ട് ചെയ്യുന്നു.
advertisement
തലശ്ശേരിയിലെ സമ്മര്‍ ക്രിക്കറ്റ് പരിശീലന ക്യാമ്പില്‍ എ അഭിമന്യു, ബിനീഷ് കോടിയേരി, എസിഎം ഫിജാസ് അഹമ്മദ്, സി പി ഷാഹിദ്, ഒ വി മസര്‍ മൊയ്തു, ഡിജു ദാസ്, എ പി വിനയകുമാര്‍, എസ് കെ സാലിം, എം എസ് സാഹിര്‍, അശ്വിന്‍ സുദീഷ് എന്നിവര്‍ സംസാരിച്ചു.