രാവിലെ പതിനൊന്ന് മണിക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ രത്നാകുമാരി ടീച്ചർ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിച്ചു. ഉത്ഘാടന വേദിയിൽ വച്ച് മികച്ച ജൈവ കർഷകയ്ക്കുള്ള സരോജിനി ദാമോദരൻ ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ച അഴീക്കോട് സി ഡി എസ് സീന രാജീവനെ ആദരിച്ചു. സംഗമത്തിനോട് അനുബന്ധിച്ച് കർഷകർക്ക് വേണ്ട ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനമേളയും നടന്നു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ, ജില്ലാ പ്രോഗ്രാം മാനേജർ സി അഞ്ചു, വീർബാക്, പ്രോവെറ്റ്, MRDF, കേരള ഫീഡ്സ്, ഹോമിയോ വെറ്റ്, പ്രതിനിധികളായ ബൈജു രാമൻ, അക്ഷയ്, മുനീർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
advertisement
ആദ്യ സെഷനിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ ആധുനിക ക്ഷീര കൃഷിയെക്കുറിച്ചുള്ള ക്ലാസ്സ് കൈകാര്യം ചെയ്തു. ഉച്ചക്ക് ശേഷം നടന്ന സെഷനിൽ വീർബാക് പ്രതിനിധി ബൈജു രാമൻ വീർബാക് ഉത്പന്നങ്ങളെപറ്റിയുള്ള ക്ലാസ്സും കൈകാര്യം ചെയ്തു. പരിപാടിയിൽ പങ്കെടുത്ത ക്ഷീര കർഷകർക്ക് തീറ്റ പുല്ലിൻ്റെ വസ്തുക്കളും കർഷകർക്ക് ആവിശ്യ മരുന്നുകളും അടങ്ങിയ കിറ്റ് നൽകി. പാലമൃത് - 2025ൻ്റെ ഭാഗമായി ജൂൺ 1 മുതൽ 5 വരെ ജില്ലയിലെ മുഴുവൻ സി ഡി എസ്സുകളിലും പാലിൻ്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വിവിധ പരിപാടികൾ നടത്തി വരുന്നു.