ക്ഷണം സ്വീകരിച്ച് തലശ്ശേരിയിലെത്തിയ സംഘം തലശ്ശേരി കോട്ട, ഗുണ്ടര്‍ട്ട് മ്യൂസിയം, സെൻ്റ് ആംഗ്ലിക്കന്‍ ചര്‍ച്ച്, ജവഹര്‍ ഘട്ട്, കടല്‍പ്പാലം, മലബാര്‍ ക്യാന്‍സര്‍ സെൻ്റര്‍, തായലങ്ങാട് സ്ട്രീറ്റ് തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി. ആസ്‌ട്രേലിയന്‍ സന്ദര്‍ശന വേളയില്‍ ആസ്‌ട്രേലിയന്‍ ഇതിഹാസ ക്രിക്കറ്റ് താരം ബ്രെറ്റ്‌ലീ കയ്യൊപ്പ് ചാര്‍ത്തി നല്‍കിയ ക്രിക്കറ്റ് ബാറ്റും ബോളും തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പ്രദര്‍ശന വസ്തുവായി വെച്ചത് ഏറെ അഭിമാനമാണെന്ന് പ്രതിനിധികള്‍ പറഞ്ഞു.
advertisement
കേരളത്തിൻ്റെ ടൂറിസം സാധ്യതകളെക്കുറിച്ചും, പ്രത്യേകിച്ച് തലശ്ശേരിയിലെ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ഒരു ടൂറിസം ഹബ്ബ് രൂപപ്പെടുത്തുന്നതിൻ്റെ സാധ്യതകളും തലശ്ശേരി നഗരസഭാ ഹാളില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ വിഷയമായി. നോര്‍ത്തേണ്‍ മെട്രോ പൊലിറ്റന്‍ റീജയന്‍ മെമ്പര്‍ ഷീന വാട്ട് എം പി, ഡപ്യൂട്ട് ഗവ. വിപ്പ് ബെലിൻ്റ വില്‍സണ്‍ എം.പി., ലജിസ്‌ട്രേറ്റീവ് കൗണ്‍സില്‍ ഗവ. വിപ്പ് ലീ ടാര്‍ലാമിസ് എം. പി., എന്നിവരാണ് സംഘാംഗങ്ങള്‍. തലശ്ശേരി നഗരസഭ സന്ദര്‍ശിച്ച പ്രതിനിധി സംഘത്തെ ചെയര്‍പേഴ്‌സണ്‍ ജമുനാറാണി ടീച്ചറും, നഗരസഭാ സെക്രട്ടറിയും, കൗണ്‍സിലര്‍മാരും, ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു.