ആറളം വൈല്‍ഡ്‌ലൈഫ് ഡിവിഷനില്‍ ആദ്യമായാണ് കൂണുകള്‍ക്കായി സര്‍വ്വേ നടത്തിയത്. പരിപ്പുതോട്, വളയംചാല്‍, മീന്‍മുട്ടി, നരിക്കടവ് എന്നീ ആറളം വന്യജീവിസങ്കേതത്തിലും കൊട്ടിയൂര്‍ വന്യജീവി സ്‌ങ്കേതത്തിലെ ആറ് ക്യാമ്പുകളിലുമാണ് വ്യത്യസ്ത കൂണുകളെ കണ്ടെത്തിയത്. ഗീസ് ട്രം, ഒഫ് യോകോര്‍ഡിസെപ്‌സ്, ട്രമെറ്റെസ് സാങ് ഗുനിയ, ഹൈഗ്രോ സൈബ്മിനി യാറ്റ്, കുക്കിന, ഓറിക്കുലോരിയ ഡെലിഗേറ്റ്, ഫിലോ ബോലെറ്റസ് മണി പുലാരിസ് ഉള്‍പ്പെടെ 173 ഇനം കൂണ്‍ സ്പീഷീസുകള്‍ ഇവിടെയുണ്ട്.
advertisement
ഏറെ ഔഷധഗുണമുള്ളതും ഭക്ഷ്യയോഗ്യമായതും വിഷമുള്ളതുമായ കൂണുകള്‍ ഇതില്‍പെടും. കൂടാതെ ബ്ലാക്ക് വെല്‍ മൈനസ് എന്ന അപൂര്‍വ്വയിനം ഫംഗസും കണ്ടെത്തിയവയില്‍ പെടുന്നു. പ്രത്യേക ആകൃതി, വലുപ്പം, ഗന്ധം എന്നിങ്ങനെ പലതരം വ്യത്യാസമുള്ള കൂണുകളില്‍ മാലിന്യങ്ങള്‍ വിഘടിപ്പിക്കല്‍, പോഷക സൈക്ലിംഗ് തുടങ്ങി ആവാസ വ്യവസ്ഥയില്‍ മികച്ച പങ്കുവഹിക്കുന്നു.
ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. രതീശൻ്റെ മേല്‍നോട്ടത്തില്‍ ആറളം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രമ്യ രാഘവന്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി.ആര്‍. ഷാജീവ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 23 പേരും ആറളം റെയ്ഞ്ചിലെ ഫീല്‍ഡ് ജീവനക്കാരും ചേര്‍ന്നാണ് സര്‍വ്വേയില്‍ പങ്കുചേര്‍ന്നത്.