അധ്യാപനത്തിന് വിരാമമിട്ട് 2008-ലാണ് രാമചന്ദ്രന്‍ മാസ്റ്റര്‍ വിരമിച്ചത്. ഇതിനുശേഷം പാലിയേറ്റീവ് പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമായി. 2016-ല്‍ മാഹി എം എല്‍ എ ആകുന്നത് വരെ പള്ളൂര്‍ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ഫോര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സ്ഥാപക പ്രസിഡൻ്റ് സ്ഥാനം അദ്ദേഹം തുടര്‍ന്നു. ജനപ്രതിനിധിയായി ചുമതലേറ്റതില്‍ പിന്നെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയായി അദ്ദേഹത്തിൻ്റെ ഓരോ പ്രവര്‍ത്തനവും. ഇന്ന് നിത്യരോഗികളായ വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുക, സൗജന്യ കിറ്റ് വിതരണം ചെയ്യുക തുടങ്ങി രോഗികളുടെ വീടുകളുടെ അറ്റകുറ്റപ്പണി എന്നിവയും മാസ്റ്ററുടെ മേല്‍നോട്ടത്തില്‍ നടത്തി വരുന്നുണ്ട്. രോഗികളുടെ പരിചരണത്തിന് റിട്ട. അധ്യാപികയായ ഭാര്യ സുധാലതയും ഒപ്പമുണ്ടാകും.
advertisement
ജീവകാരുണ്യ പ്രവര്‍ത്തനം തൻ്റെ ജീവീത ദര്‍ശനമെന്ന രീതിയിലാണ് ഇതുവരെ ഡോ. രാമചന്ദ്രന്‍ പ്രവര്‍ത്തിച്ചത്. കിടപ്പു രോഗികള്‍ ഏറെ ആശ്രയിക്കുന്ന പാലിയേറ്റീവ് വിങ്, സര്‍ക്കാര്‍ തലത്തില്‍ കേരളത്തില്‍ നടത്തിവരുന്നുണ്ട്. എന്നാല്‍ ഇത്തരം സൗകര്യങ്ങള്‍ പുതുച്ചേരിയില്‍ ഇല്ല. ഏറെ പ്രതീക്ഷയോടെ ഡോ. രാമചന്ദ്രന്‍ എം എല്‍ എ ആയ ശേഷം സര്‍ക്കാര്‍ തലത്തില്‍ പാലിയേറ്റീവ് പോളിസി പദ്ധതി തുടങ്ങാന്‍ ശ്രമിച്ചിരുന്നു. 2021 ലാണ് അദ്ദേഹം എം എല്‍ എ സ്ഥാനം രാജിവെച്ചത്. പദ്ധതി നടപ്പാക്കാൻ കഴിയാതെ പോയതിൻ്റെ വിശമം ഇന്നും മാസ്റ്ററെ വേവലാതിപ്പെടുത്തുന്നു.
മാഹി പന്തക്കലിലാണ് രാമചന്ദ്രൻ്റെ വീട്. മക്കള്‍: മന്‍ദീപ് (അധ്യാപകന്‍, ന്യൂമാഹി എം.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), സന്ദീപ് (അധ്യാപകന്‍, ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).