കിഫ്ബിയില്‍ നിന്ന് അനുവദിച്ച 31 കോടി രൂപ ചെലവഴിച്ചാണ് സ്വപ്നപദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് (ജിഎസ്എല്‍) ആണ് പദ്ധതിയുടെ കണ്‍സള്‍ട്ടൻ്റ്. ഒരു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും. പൂര്‍ണമായും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് നിര്‍മാണം. നൂറ് വര്‍ഷമെങ്കിലും പോറലേല്‍കാതെ നില്‍കുന്ന മികച്ച സ്റ്റീലാണ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ടെണ്ടര്‍ നല്‍കുന്നതിന് മുന്നോടിയായി സ്പീക്കര്‍ എ എന്‍ ഷംസീറും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം കടല്‍പാലം സന്ദര്‍ശിച്ചു.
സ്പീക്കറുടെ അധ്യക്ഷതയില്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എലിവേറ്റഡ് ഹൈ വേയുടെ രൂപ രേഖയും ഡെമോൺസ്‌ട്രേഷനും നടത്തി. നാല് മീറ്റര്‍ വീതിയാവും എലിവേറ്റഡ് ഹൈവേക്ക്. നഗരസഭ ചെയര്‍മാന്‍ കെ എം ജമുനറാണി, വൈസ്ചെയര്‍മാന്‍ എം വി ജയരാജന്‍, മറ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
advertisement
പാരമ്പര്യ ഭക്ഷ്യവിഭവങ്ങള്‍ ആസ്വദിച്ച്, കടല്‍കാഴ്ചകള്‍ കണ്ട് നടക്കാന്‍ ആകാശനടപ്പാത തുറക്കുന്നതോടെ സാധിക്കും. കടല്‍പാലവും പരിസരവും തലശേരിയിലെ പ്രധാന ടൂറിസം സ്പോട്ടായി ഭാവിയില്‍ മാറുകയാണ്. കൂടുതല്‍ വിനോദസഞ്ചാരികളെ പൈതൃകനഗരിയിലേക്ക് ആകര്‍ഷിക്കാനും ഇതിലൂടെ സാധിക്കും.