'പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കണ്ടല്‍ വന്നങ്ങള്‍ക്കിടയില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വ്യാപകമായ് വന്നടിഞ്ഞതോടെ അവ നാശത്തിൻ്റെ വക്കിലാണെന്ന് തിരിച്ചറിഞ്ഞാണ് ഇദ്ദേഹം മറ്റാരുടെയും പ്രേരണയില്ലാതെ യാതൊരു പ്രതിഫലേച്ഛയും ഇല്ലാതെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായ് ഇറങ്ങിയത്.
കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ മുഴുവനായും നീക്കാനുള്ള തീവ്രശ്രമത്തിലാണ് ധര്‍മ്മടം സ്വദേശിയും കണ്ടല്‍ സംരക്ഷകനുമായ വി രവീന്ദ്രനെന്ന കണ്ടല്‍ സുരേന്ദ്രന്‍. ഇടതൂര്‍ന്ന കണ്ടല്‍വനങ്ങള്‍ക്കിടയില്‍ നിന്നും ഓരോ ദിവസവും ചാക്കു കണക്കിന് മാലിന്യമാണ് ശേഖരിക്കുന്നത്. അവ തരീ തിരിച്ച് വയ്ക്കുകയും ചെയ്യും സുരേന്ദ്രന്‍. ഓട്ടോ ഓടികിട്ടുന്ന വരുമാണ് ഈ പ്രവര്‍ത്തനത്തിൻ്റെ ചിലവിനായ് ഉപയോഗിക്കുന്നത്.
advertisement
ആവാസ വ്യവസ്ഥയുടെ നിലനില്‍പ്പും ശുദ്ധവായുവും ശുദ്ധ ജലവും ലഭിക്കാന്‍ കണ്ടല്‍ സംരക്ഷണം അനിവാര്യമാണെന്നും ഇതിനായ് പുതു തലമുറയും രംഗത്തിറങ്ങണമെന്നുമാണ് ഇദ്ധേഹത്തിന് പറയാനുള്ളത്. വനം വകുപ്പിൻ്റെ സംരക്ഷിത മേഖലയാണിത്. വേലിയിറക്ക സമയത്ത് ദിവസവും 3 മണിക്കൂര്‍ കണ്ടല്‍ സുരേന്ദ്രന്‍ കണ്ടലുകള്‍ക്കിടയിലാണ്.
ഓട്ടോ ഡ്രൈവറായ സുരേന്ദ്രന്‍ നേരത്തേ വനം വാച്ചറായിരുന്നു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ പുഴകളിലും പുഴയോരത്തും കണ്ടല്‍ നട്ടുവളര്‍ത്താന്‍ പോയിട്ടുമുണ്ട്. പുഴയോരത്ത് പരന്ന് കിടക്കുന്ന കണ്ടല്‍ വനങ്ങള്‍ക്കിടയിലെ മാലിന്യങ്ങള്‍ മുഴുവനായും നീക്കുക എന്നതാണ് ഇദ്ധേഹത്തിൻ്റെ ലക്ഷ്യം.