TRENDING:

പ്രകൃതിക്ക് സംരക്ഷണം ഒരുക്കി കുരുന്നുകൾ, പരിസ്ഥിതി ദിനം വേറിട്ടതായി

Last Updated:

മാലിന്യം തടയുക എന്ന സന്ദേശം മുന്നോട്ട് വച്ച് ഇത്തവണത്തെ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. 2040 ഓടെ പ്ലാസ്റ്റിക് മലിനീകരണത്തിൽ നിന്ന് മുക്തമാകുക എന്നതാണ് പ്രധാന ലക്ഷ്യം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അന്നും ഇന്നും പ്ലാസ്റ്റിക് മാലിന്യത്താൽ മൂടപെട്ടിരിക്കുന്നതാണ് ലോകം. ലോകത്തിൻ്റെ എല്ലാ കോണുകളിലേക്കും വ്യാപിച്ചിരിക്കുന്ന പ്ലാസ്റ്റിക് മലിനീകരണം നമ്മെ കാർന്നു തിന്നുന്നു. ജീവ വായുവിലൂടെ പോലും ശരീരത്തിലേക് മാലിന്യം ഒഴുകിയെത്തുന്നു. ഭൂമിയിലെ ഓരോ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് പ്രകൃതി.
പരിസ്ഥിതി ദിനം ആഘോഷിച്ചു വിദ്യാർത്ഥികൾ 
പരിസ്ഥിതി ദിനം ആഘോഷിച്ചു വിദ്യാർത്ഥികൾ 
advertisement

ഈ പ്രകൃതിയെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തിൽ യുണൈറ്റഡ് നേഷൻസ് എൻവയോൺമെൻ്റ് പ്രോഗ്രാമിൻ്റെ നേതൃത്വത്തിൽ എല്ലാ വർഷവും പരിസ്ഥിതി ദിനം ആചരിക്കുന്നു. മാലിന്യം തടയുക എന്നതാണ് ഇത്തവണത്തെ ലോക പരിസ്ഥിതി ദിനത്തിൻ്റെ പ്രമേയം. 1973 ജൂൺ അഞ്ചിനാണ് ഈ ദിനം ആദ്യമായി ആഘോഷിക്കപ്പെടുന്നത്.

പ്ലാസ്റ്റിക് മലിനീകരണത്തിൻ്റെ ആഘാതങ്ങളെക്കുറിച്ച് വളർന്നുവരുന്ന തലമുറയിൽ അവബോധിപ്പിക്കാൻ പള്ളൂരിലേ ഗണപതിവിലാസം ബേസിക് സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചത്. എല്ലാ കുരുന്നുകൾക്കും അധ്യാപകർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി നൽകി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാവിലെ ആരംഭിച്ച പരിസ്ഥിതി ദിന പരിപാടിയോടനുബന്ധിച്ച് സ്കൂൾ പരിസരം വിദ്യാർഥികളും അധ്യാപകരും ചേർന്ന് വൃത്തിയാക്കി. രക്ഷിതാക്കളും ഉദ്യമത്തിൽ ഒപ്പം ചേർന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
പ്രകൃതിക്ക് സംരക്ഷണം ഒരുക്കി കുരുന്നുകൾ, പരിസ്ഥിതി ദിനം വേറിട്ടതായി
Open in App
Home
Video
Impact Shorts
Web Stories