ചിത്രകലയിലെ സാങ്കേതികരീതികള്‍, വിവിധ മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള രചനകള്‍, ഗോള്‍ഡന്‍ റേഷ്യോ, ഫിബോനാച്ചി സീക്വന്‍സ് ഇന്‍ നാച്ചുറല്‍, പ്രോട്രയിറ്റ്, കൊളാഷ്, ഇന്ത്യയിലെ വിവിധ നാടന്‍കലകള്‍ ലോകോത്തര ചിത്രകാരന്‍മാരും ചിത്രങ്ങളും എന്നിവയെ പാഠഭാഗങ്ങളുമായി കൂട്ടിയിണക്കിയാണ് ടി എം സജീവന്‍ പ്രദര്‍ശനത്തിനെത്തിയത്.
അന്താരാഷ്ട്ര ഹിമാനി വര്‍ഷത്തോട് അനുബന്ധിച്ച് മഞ്ഞു മലകളുടെ നിശ്ചലരൂപവും അവ ഉരുകുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നവും ആവാസവ്യവസ്ഥ നഷ്ടപ്പെട്ട ഹിമക്കരടിയും ഭൂമിയെ വിഴുങ്ങുന്ന പ്ലാസ്റ്റിക്ക് ഭൂതത്തെയുമാണ് മലയാളം അധ്യാപകന്‍ ജെയിംസ് സി ജോസഫ് അവതരിപ്പിച്ചത്. മഴസംരക്ഷണം വീടുകളില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന വിഷയവുമായി പ്രധാനാധ്യാപിക സിന്ധുവും ശാസ്ത്രമേളയിലെ താരമായി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
November 28, 2025 4:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
മഞ്ഞുമലകളും പ്ലാസ്റ്റിക് ഭൂതവും പ്രമേയമാക്കി മാഹി മേഖല ശാസ്ത്രമേള
