സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ത്രൈവാർഷിക പദ്ധതിയാണ് തുടരുന്നത്.
2024-25 വർഷത്തെ മത്സ്യവിത്ത് നിക്ഷേപത്തിൻ്റെ അഞ്ചാം ഘട്ടമായി എരഞ്ഞോളി ചേക്കു പാലം കടവിൽ കാളി പുഴയിൽ 5 ലക്ഷം ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി പ്രകാരം 2023-2024 വർഷത്തിൽ മൂന്ന് ലക്ഷം പൂമീൻ കുഞ്ഞുങ്ങളെയും 12 ലക്ഷം ചെമ്മീൻ കുഞ്ഞുങ്ങളെയും അഞ്ച് ലക്ഷം കാർപ്പ് കുഞ്ഞുങ്ങളെയും ധർമ്മടം - അഞ്ചരക്കണ്ടി പുഴയുടെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിച്ചിരുന്നു.
advertisement
പുഴയിൽ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പൊതുജലാശയങ്ങളിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. പുഴയിലെ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുക വഴി ഉൾനാടൻ മത്സ്യബന്ധനത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന ശോഷണം കുറയ്ക്കുക, മത്സ്യത്തൊഴിലാളികളുടെ വരുമാനവും ജീവിത നിലവാരവും ഉയർത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ഉദ്ദേശം. ചേക്കു പാലം കടവിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി വിജു അധ്യക്ഷത വഹിച്ചു. തലശ്ശേരി ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എ കെ സംഗീത, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കെ ഷാജി, പഞ്ചായത്ത് അംഗം എം ബാലൻ, സി കെ ഷക്കീൽ, കെ പി പ്രഹീദ്, തലശ്ശേരി അസി ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ റിജുൽരാജ് തുടങ്ങിയവർ സംബന്ധിച്ചു.