തലശ്ശേരി ഗവണ്‍മെൻ്റ് ജനറല്‍ ആശുപത്രിയില്‍ വെച്ച് കേരള നിയമസഭ സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍ ഓറല്‍ പോളിയോ വാക്‌സിന്‍ നല്‍കി ക്യാമ്പിൻ്റെ ഉല്‍ഘാടനം നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരും കേരള ഹജ്ജ് കമ്മിറ്റിയും ഹാജിമാര്‍ക്കായി ചെയ്യുന്ന സേവനങ്ങളെ സ്പീക്കര്‍ പ്രശംസിച്ചു.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ജാഫര്‍ ഒ വി, ജില്ലാ ട്രൈനിങ്ങ് ഓര്‍ഗനൈസര്‍ നിസാര്‍ അതിരകം വിവിധ സംഘടനാ നേതാക്കളായ സി കെ രമേശന്‍, അഡ്വ കെ എ ലത്തീഫ്, കാരായി ചന്ദ്രശേഖരന്‍, ഗവ. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ രാജീവന്‍ വി കെ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ട്രൈനിങ്ങ് ഓര്‍ഗനൈസര്‍ സിറാജുദ്ധീന്‍ പി പി അധ്യക്ഷത വഹിച്ചു. ഹജ്ജ് ഫീല്‍ഡ് ട്രൈനിങ്ങ് ഓര്‍ഗനൈസര്‍മാരായ മുഹമ്മദ് നിസാര്‍ പടിപ്പുരക്കല്‍ സ്വാഗതവും റഫീഖ് ചീരായി നന്ദിയും പറഞ്ഞു.
advertisement
തലശ്ശേരി സി എച്ച് സെൻ്റര്‍, ഐ ആര്‍ പി സി തലശ്ശേരി, എസ് വൈ എസ് സാന്ത്വനം എന്നീ സന്നദ്ധ സംഘടന വളണ്ടിയര്‍മാര്‍ ഹാജിമാര്‍ക്ക് സേവനങ്ങളുമായി ഉണ്ടായത് ക്യാമ്പിന് ഏറെ സഹായകരമായി. മേയ് 11 മുതല്‍ 29 വരെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വീസ്. 4788 പേരാണ് കണ്ണൂര്‍ വിമാനത്താവളം വഴി ഇത്തവണ ഹജ്ജിന് പോകുന്നത്. മെയ് 11ന് പുലര്‍ച്ചെ നാലിനാണ് ആദ്യ ഹജ്ജ് സര്‍വീസ്. 29 ന് രാത്രി ഒന്നിന് അവസാന സര്‍വീസ് പുറപ്പെടും.