TRENDING:

2025ലെ ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് ജില്ലയിൽ തുടക്കമായി

Last Updated:

സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ തെരഞ്ഞെടുക്കപ്പെട്ട കണ്ണൂർ ജില്ലയിലെ ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തുടക്കമായി.ഹജ്ജ് 2025ൻ്റെ സാധ്യതാ തീയതി 2025 ജൂൺ 04 മുതൽ 09 വരെയാണ്. ദുൽ ഹിജ്ജ ചന്ദ്രക്കല കാണുന്നത് അടിസ്ഥാനമാക്കിയാണ് 2025 ലെ ഹജ്ജിൻ്റെ കൃത്യമായ തീയതി തീരുമാനിക്കുക. 

advertisement
സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട കണ്ണൂർ ജില്ലയിലെ ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തലശേരിയിൽ തുടക്കമായി. പഠന ക്ലാസുകളുടെ ജില്ലാ തല ഉദ്ഘാടനം തലശ്ശേരി മഞ്ഞോടി ലിബർട്ടി ഓഡിറ്റോറിയത്തിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിച്ചു.
advertisement

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഒ വി ജാഫർ അദ്ധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി പി മുഹമ്മദ്‌ റാഫി, ശംസുദ്ധീൻ അരിഞ്ചിറ, തലശേരി മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി സി അബ്ദുൽ ഖിലാബ് എന്നിവർ പ്രസംഗിച്ചു. നാസർ മൗലവി ഏഴര പ്രാർത്ഥന നിർവഹിച്ചു. ഹജ്ജ് കമ്മിറ്റി ജില്ലാ ട്രെയിനിങ് ഓർഗനൈസർ നിസാർ അതിരകം, ഫാക്കൽറ്റി അംഗം സുബൈർ ഹാജി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഹജ്ജ് കമ്മിറ്റി തലശ്ശേരി മണ്ഡലം ട്രൈനർ മുഹമ്മദ് നിസാർ പടിപ്പുരക്കൽ സ്വാഗതവും, റഫീഖ് ചീരായി നന്ദിയും പറഞ്ഞു. ഫജ്ജ് ട്രൈനർമാരായ ഹാരിസ്, അബ്ദുൽകാദർ ഹാജി, കെ പി അബ്ദുള്ള, കെ വി അബ്ദുൽ ഗഫൂർ, സഫീർ ചെമ്പിലോട്, അനസ് എ കെ, സൗദ ഇ കെ, മുജൈബ കെ എ, പി എം ആബിദ തുടങ്ങിയവർ സംബന്ധിച്ചു.

advertisement

ഫെബ്രുവരി 18 ന് പയ്യന്നൂർ, തളിപ്പറമ്പ്, ഇരിക്കൂർ മണ്ഡലങ്ങളുടെ ക്ലാസ്സ്‌ തള്ളിപ്പറമ്പ് നന്മ ഔഡിറ്റോറിയത്തിലും, 22 ന് കൂത്തുപറമ്പ് മണ്ഡലം ക്ലാസ്സ്‌ എം ഇ എസ് സ്കൂൾ പാനൂരിലും, 23 ന് പേരാവൂർ, മട്ടന്നൂർ മണ്ഡലത്തിലെ ഹാജിമാർക്കായി കാക്കയങ്ങാട് പാർവതി ഔഡിറ്റോറിയത്തിലും, ഫെബ്രുവരി 26 ന് , കണ്ണൂർ, കല്യാശേരി മണ്ഡലത്തിലെ ഹാജിമാർക്കുള്ള ക്ലാസ്സുകൾ കണ്ണൂർ കളക്ടറേറ്റ് ഔഡിറ്റോറിയത്തിലും വെച്ചു നടക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2025ലെ ഹജ്ജ് കർമത്തിനായി ജൂൺ 04 മുതൽ 09 വരെയാണ് സാധ്യത. എന്നാലും ദുൽ ഹിജ്ജ ചന്ദ്രക്കല കാണുന്നത് അടിസ്ഥാനമാക്കിയാണ് 2025ലെ ഹജ്ജിൻ്റെ കൃത്യമായ തീയതി തീരുമാനിക്കുക.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
2025ലെ ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് ജില്ലയിൽ തുടക്കമായി
Open in App
Home
Video
Impact Shorts
Web Stories