TRENDING:

പഠനാവശ്യത്തിന് മരത്തിൽ കയറിയ വിദ്യാർത്ഥി വീണ് പരിക്കേറ്റ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

Last Updated:

പ്ലസ് വൺ അലോട്ട്മെന്റ് പരിശോധിക്കാനായാണ് റെയ്ഞ്ചിനായി അനന്തു വീട്ടിനടുത്തുള്ള കൂറ്റൻ മരത്തിന് മുകളിൽ കയറിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: നെറ്റ് വർക്ക് ലഭിക്കൻ മൊബൈൽ ഫോണുമായി ഉയരമുള്ള മരത്തിൽ കയറിയ വിദ്യാർത്ഥിക്ക് കൊമ്പ് ഒടിഞ്ഞു വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ  കേസെടുത്ത് അന്വേഷണത്തിന്  ഉത്തരവിട്ടു.
മരത്തിനു മുകളിലെ ദൃശ്യം, പരിക്ക് പറ്റിയ അനന്തു
മരത്തിനു മുകളിലെ ദൃശ്യം, പരിക്ക് പറ്റിയ അനന്തു
advertisement

കണ്ണൂർ ജില്ലാ കളക്ടർ അന്വേഷണം നടത്തി  15 ദിവസത്തിനകം  റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ   അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു.

ചിറ്റാരിപറമ്പ് കണ്ണവം വനമേഖലയിലെ  പന്യോട് ആദിവാസി കോളനിയിൽ അനന്തു ബാബുവാണ് നട്ടെല്ലിന് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. പ്രദേശത്ത് മൊബെൽ കവറേജ് ലഭിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. മരങ്ങളുടെ മുകളിലോ ഏറുമാടത്തിലോ ഇരുന്നാണ് കുട്ടികൾ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. പ്ലസ് വൺ അലോട്ട്മെന്റ് പരിശോധിക്കാനായാണ് റെയ്ഞ്ചിനായി അനന്തു വീട്ടിനടുത്തുള്ള കൂറ്റൻ മരത്തിന് മുകളിൽ കയറിയത്. അവിടെ നിന്ന് നില തെറ്റി പാറയിലേക്ക് വീഴുകയായിരുന്നു.

advertisement

ആദ്യം ചികിത്സയ്ക്കായി കൂത്തുപറമ്പ് ആശുപത്രിയിലാണ് വിദ്യാർത്ഥിയെ എത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിദ്യാർത്ഥിയുടെ നട്ടെല്ലിന് മൂന്ന് ചെറിയ പൊട്ടലുകൾ ഉള്ളതായാണ് പരിശോധനയിൽ വ്യക്തമായിട്ടുള്ളത്.

അനന്തു ബാബു അടക്കം 72 വിദ്യാർത്ഥികളാണ് കോളനിയിൽ ഉള്ളത്. പ്രദേശത്ത് മൊബൈലിന് റേഞ്ചില്ലാത്തത് വലിയ വാർത്തയായിരുന്നു. മരത്തിന് മുകളിൽ ഇരുന്നു തന്നെയാണ് അനന്തു പത്താം ക്ലാസ് പഠനവും നടത്തിയത്.

ഏറ്റുമാനൂരപ്പന്റെ തിരുവാഭരണ മാലയിലെ സ്വർണ മുത്തുകൾ കാണാതായ സംഭവം; ഇരുട്ടിൽ തടഞ്ഞ് അന്വേഷണം

advertisement

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ തിരുവാഭരണ മാലയിലെ രുദ്രാക്ഷമണികൾ കാണാതായ സംഭവം പുറത്ത് വന്നിട്ട് ഏറെ ദിവസങ്ങളായി. ആദ്യം ദേവസ്വം ബോർഡ് നേരിട്ട് അന്വേഷണം നടത്തിയിരുന്നു. തിരുവാഭരണ കമ്മീഷണർ എസ്. അജിത്കുമാർ ആണ് ക്ഷേത്രത്തിലെത്തി മാല അടക്കം പരിശോധിച്ച് ദേവസ്വംബോർഡിന് റിപ്പോർട്ട് നൽകിയത്.

അന്നുതന്നെ ദേവസ്വം വിജിലൻസ് എസ്.പി.പി. ബിജോയ് നടത്തിയ പരിശോധനയിലും മാലയുടെ തൂക്കത്തിൽ മൂന്നു ഗ്രാം  കുറവുണ്ട് എന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ദേവസ്വം വിജിലൻസാണ് പോലീസിന് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് സ്വീകരിച്ചാണ് ഏറ്റുമാനൂർ പോലീസ് മോഷണത്തിന് എഫ്ഐആർ ഇട്ട കേസ് രജിസ്റ്റർ ചെയ്തത്.

advertisement

ഏറ്റുമാനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ 12 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. മുൻ മേൽശാന്തി അടക്കമുള്ളവരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്. 2006 മുതലുള്ള ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. എന്നാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഒന്നും ഇല്ല എന്നാണ് പോലീസ് നൽകുന്ന വിവരം. പ്രധാനപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തി എങ്കിലും നിർണായകമായ വെളിപ്പെടുത്തലുകൾ ഒന്നും ഉണ്ടായിട്ടില്ല എന്നും പോലീസ് പറയുന്നു.

പാടായി മാല നൽകിയ മുൻ ദേവസ്വം ജീവനക്കാരന്റെ മൊഴി നാളെ രേഖപ്പെടുത്തും. മാലയുടെ അളവും തൂക്കവും സംബന്ധിച്ച് ദേവസ്വം ബോർഡ് രേഖകളിൽ ഉള്ളതിൽ നിന്ന് വ്യത്യസ്തമായി മൊഴി വന്നാൽ അത് നിർണായകമാകും എന്ന പൊലീസ് കരുതുന്നു. അതേസമയം മാലയിലെ മുത്തുകളുടെ  എണ്ണം എന്നതിനപ്പുറം മൂന്നു ഗ്രാം കുറവ് വന്നു എന്നത് നിർണായകമാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പഠനാവശ്യത്തിന് മരത്തിൽ കയറിയ വിദ്യാർത്ഥി വീണ് പരിക്കേറ്റ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
Open in App
Home
Video
Impact Shorts
Web Stories