പ്ലസ് വൺ പ്രവേശനം അറിയാൻ റേഞ്ച് തേടി മരത്തിൽ കയറിയ കുട്ടി താഴെ വീണ് കാലൊടിഞ്ഞു

Last Updated:

പ്ലസ് വൺ അലോട്ട്മെന്റ് പരിശോധിക്കാനായാണ് റെയ്ഞ്ചിനായി അനന്തു വീട്ടിനടുത്തെ കൂറ്റൻ മരത്തിന് മുകളിൽ കയറിയത്

മരത്തിനു മുകളിലെ ദൃശ്യം, പരിക്ക് പറ്റിയ അനന്തു
മരത്തിനു മുകളിലെ ദൃശ്യം, പരിക്ക് പറ്റിയ അനന്തു
കണ്ണൂരിൽ പഠനാവശ്യത്തിനായി മൊബൈൽ റേഞ്ച് കിട്ടാൻ മരത്തിൽ കയറിയ വിദ്യാർഥി താഴെ വീണ് പരിക്കേറ്റു.
കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ പി. അനന്തു ബാബുവാണ് അപകടത്തിൽ പെട്ടത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. പ്ലസ് വൺ അലോട്ട്മെന്റ് പരിശോധിക്കാനായാണ് റെയ്ഞ്ചിനായി അനന്തു വീട്ടിനടുത്തെ കൂറ്റൻ മരത്തിന് മുകളിൽ കയറിയത്. അവിടെ നിന്ന് നില തെറ്റി പാറയിലേക്ക് വീഴുകയായിരുന്നു.
ആദ്യം ചികിത്സയ്ക്കായി കൂത്തുപറമ്പ് ആശുപത്രിയിലാണ് വിദ്യാർത്ഥിയെ എത്തിച്ചത്. പിന്നീട് അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിദ്യാർത്ഥിയുടെ നട്ടെല്ലിന് മൂന്ന് ചെറിയ പൊട്ടലുകൾ ഉള്ളതായാണ് പരിശോധനയിൽ വ്യക്തമായിട്ടുള്ളത്.
advertisement
"നട്ടെല്ലിന് തകരാറ് സംഭവിച്ചാൽ കാലുകൾ തളർന്നു പോകുന്ന സ്ഥിതി വരെ ഉണ്ടാകാം. പക്ഷേ ഭാഗ്യം കൊണ്ട് അനന്തുവിന് അത്തരം പ്രശ്നങ്ങൾ ഇല്ല. എങ്കിലും 24 മണിക്കൂർ പൂർണമായി നിരീക്ഷണത്തിലാണ്. മികച്ച ചികിത്സ സൗകര്യം വിദ്യാർഥിക്കായി ഏർപ്പാടാക്കിയിട്ടുണ്ട്," പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ കെ. സുദീപ് ന്യൂസ് 18 നോട് പറഞ്ഞു.
അനന്തു ബാബു അടക്കം 72 വിദ്യാർത്ഥികളാണ് കോളയിൽ ഉള്ളത്. പ്രദേശത്ത് മൊബൈലിന് റേഞ്ചില്ലാത്തത് വലിയ വാർത്തയായിരുന്നു. മരത്തിന് മുകളിൽ ഇരുന്നു തന്നെയാണ് അനന്തു പത്താം ക്ലാസിൽ പഠനം നടത്തിയത്.
advertisement
കോവിഡ് വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സ്‌കുളുകള്‍ തുറക്കാത്തതിനാല്‍ എല്ലാ അധ്യാപകരും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയിരിക്കുകയാണ്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുമ്പോള്‍ അധ്യാപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്. ഓണ്‍ലൈന്‍ ക്ലാസ് നടത്തുമ്പോള്‍ സ്‌ക്രീന്‍ ഷെയര്‍ ചെയ്തുകൊണ്ടുള്ള രീതിയാണ് ഉപയോഗിക്കുന്നത്. ഇത് മൊബൈല്‍ ഹാക്കിങ്ങിന് വരെ കാരണമാകും. ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപികയുടെ വാട്‌സാപ്പ് ഹാക്ക് ചെയ്ത സംഭവം വരെ ഉണ്ടായി.
advertisement
എങ്ങനെയാണ് വിദ്യാര്‍ഥി അധ്യാപികയുടെ വാട്‌സാപ്പ് ഹാക്ക് ചെയ്തത്?
സ്‌ക്രീന്‍ ഷെയര്‍ ഉപയോഗിച്ച് ക്ലാസെടുത്ത അധ്യാപികയുടെ വാട്‌സാപ്പാണ് ഓണ്‍ലൈന്‍ ക്ലാസിലുണ്ടായിരുന്ന വിദ്യാര്‍ഥി ഹാക്ക് ചെയ്തത്. അധ്യാപികയുടെ ഫോണിലേക്ക് വന്നുകൊണ്ടിരുന്ന മെസേജുകള്‍ വിദ്യാര്‍ഥി ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് അധ്യാപികയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വാട്‌സാപ്പ് അക്കൗണ്ട് ആരംഭിച്ചു. വേരിഫിക്കേഷന്‍ കോഡ് സ്‌ക്രീനില്‍ വന്നതും ഒടിപി ഉപയോഗിച്ച് വാട്‌സാപ്പ് ക്രീയേറ്റ് ചെയ്യുകയും ചെയ്തു.
വാട്‌സാപ്പ് പ്രവര്‍ത്തനക്ഷമമായതോടെയായിരുന്നു വാട്‌സാപ്പ് ഹാക്ക് ചെയ്തത് അധ്യാപിക അറിഞ്ഞത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത വിദ്യാര്‍ഥിയാണ് വാട്‌സാപ്പ് ഹാക്ക് ചെയ്തതെന്ന് കണ്ടെത്തിയത്. ഇതോടെ അധ്യാപിക പരാതി പിന്‍വലിക്കുകയും ചെയ്തു.
advertisement
Summary: Student falls from the tree as he went in search of internet signal in Kannur
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്ലസ് വൺ പ്രവേശനം അറിയാൻ റേഞ്ച് തേടി മരത്തിൽ കയറിയ കുട്ടി താഴെ വീണ് കാലൊടിഞ്ഞു
Next Article
advertisement
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
  • മമ്മൂട്ടിയുടെ 'അമരം' 34 വർഷങ്ങൾക്ക് ശേഷം നവംബർ 7ന് 4K ദൃശ്യവിരുന്നോടെ തീയേറ്ററുകളിൽ എത്തും.

  • മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഭരതൻ ഒരുക്കിയ 'അമരം' മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ്.

  • മധു അമ്പാട്ടിന്റെ 'അമരം' വീണ്ടും തീയേറ്ററുകളിൽ.

View All
advertisement