TRENDING:

തലശ്ശേരിക്കാരുടെ കല്ലുമ്മക്കായ് മുതല്‍ ഹൈദരാബാദിലെ മട്ടന്‍ ഹലീബാ വരെ... ഇവിടുത്തെ ഇഫ്താർ വിരുന്ന് അടിപൊളി

Last Updated:

പുണ്യങ്ങളുടെ റമദാന്‍ രാവില്‍ നോമ്പുനോല്‍ക്കുകയാണ് വിശ്വാസികള്‍, ജാതിമത വ്യത്യാസമില്ലാതെ നോമ്പുതുറയ്ക്കായി വിരുന്നൊരുക്കി ഒരു ഹോട്ടല്‍. മനസ്സും വയറും നിറയ്ക്കുന്ന ഇഫ്താര്‍ വിരുന്നില്‍ 70 ഓളം വിഭവങ്ങളാണ് ഒരുക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പുണ്യങ്ങളുടെ പൂക്കാലമായി കരുതുന്ന വിശുദ്ധ റമദാന്‍ രാവിലാണ് വിശ്വാസികള്‍. അന്നപാനിയങ്ങള്‍ പൂര്‍ണമായും വെടിഞ്ഞ് മനസ്സിനെയും ശരീരത്തെയും സൃഷ്ടാവിൻ്റെ പ്രീതിക്കായി സമര്‍പ്പിച്ച് നോമ്പുനോറ്റ് വിശ്വാസികള്‍ പ്രാര്‍ഥനയിലാണ്. റമദാന്‍ പുണ്യം തേടി നോമ്പുനോല്‍ക്കുന്ന വിശ്വാസികള്‍ക്ക് മനസ്സും വയറും നിറയ്ക്കുന്ന ഒരു ഹോട്ടലുണ്ടിവിടെ തലശ്ശേരിയില്‍. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള എം എര്‍ എ.
advertisement

ഇസ്ലാം മതവിശ്വാസികളാണ് നോമ്പുനോല്‍ക്കുന്നതെങ്കിലും ജാതിമത വ്യത്യാസങ്ങളില്ലാതെയാണ് നോമ്പുതുറ ആഘോഷങ്ങള്‍ നടക്കുന്നത്. നോമ്പുകാലത്ത് മാത്രം നല്‍കാന്‍ കഴിയുന്ന രുചിയൂറും വിഭവങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. നോണ്‍വെജ് വിഭവങ്ങള്‍ ചൂടോടെ വിളമ്പാനായി രാവിലെ മുതല്‍ ഒരുക്കങ്ങള്‍ തുടങ്ങും. വൈകിട്ട് തുടങ്ങി രാവേറുവോളം നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്.

നോണ്‍ വെജ് വിഭവങ്ങളിലെ വ്യത്യസ്തത ഹോട്ടലിനെ വേറിട്ടതാക്കുന്നു. വലിയ ചട്ടികളില്‍ ചൂടേറും വിഭവങ്ങളുടെ സംമിശ്രമാണ് നോമ്പുതുറയില്‍ തീമേശയില്‍ ഒരുക്കിവയ്ക്കുന്നത്. പുലര്‍ച്ചേ മുതല്‍ വെള്ളവും ആഹാരവും വെടിഞ്ഞ് വ്രത ശുദ്ധിയോടെ നോമ്പുനോല്‍ക്കുന്നവര്‍ക്ക് നോമ്പുതുറ സമയത്ത് ഇവിടെ എത്തിയാല്‍ ഇഷ്ടവിഭവങ്ങള്‍ കഴിച്ച് അന്നത്തെ നോമ്പ് അവസാനിപ്പിക്കാം. ആദ്യകാലങ്ങളില്‍ വിശ്വാസികള്‍ വീട്ടില്‍ തന്നെ വിഭവഭങ്ങള്‍ ഉണ്ടാക്കി, സന്ധ്യയിലെ ബാങ്ക് വിളിയോടെ ഒത്തൊരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് നോമ്പ് അവസാനിപ്പിക്കും. ഇന്ന് അത്തരത്തിലെ പ്രയാസങ്ങള്‍ക്ക് ആശ്വാസമായാണ് ഹോട്ടലുകളിലെ ഇഫ്ത്താര്‍ വിരുന്ന്.

advertisement

ഹോട്ടലിലെത്തുന്നവർക്ക് ഏറെ പ്രീയം ഹൈദരാബാദ് സ്റ്റൈല്‍ ഫുഡായ മട്ടന്‍ ഹലീബാണ്. ഒരു പ്ലേറ്റ് മട്ടന്‍ ഹലീബിന് 270 രൂപയാണ് വില. തലശ്ശേരിക്കാരുടെ സ്വന്തം കല്ലുമ്മക്കായും വിഭവങ്ങളില്‍ മുന്‍പിലാണ്. മലബാറുകാരുടെ സ്വകാര്യ അഹങ്കാരമായ ഉന്നക്കായ കായപോള, പഴംപൊരി, ഇറച്ചിപത്തല്‍, ചട്ടിപത്തിരി, ബീഫ് എഗ് ബണ്‍, സമൂസ, കട്‌ലേറ്റ്, കക്കറൊട്ടി, ചൈനീസ് ചിക്കന്‍ റോള്‍, ചിക്കന്‍ പൊട്ടിത്തെറിച്ചത് എന്നിങ്ങനെ 70 ഓളം വിഭവങ്ങളാണ് ഇഫ്ത്താര്‍ വിരുന്നിനായി ഇവിടെ ഒരുക്കിയിരിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇറച്ചി ച്ചോറും തരി കാച്ചിയതിനും മാത്രമായി ഇവിടെ എത്തുന്നവരും ഏറെയാണ്. ഉച്ചയോടെ അലങ്കരിച്ചു വച്ച മേശയില്‍ നിരന്നിരയോടെ വിഭവങ്ങള്‍ തയ്യാറായിരിക്കും, മിനുട്ടുകള്‍ക്കുള്ളിലാണ് ഓരോ വിഭവങ്ങളും കാലിയാകുന്നത്. കഴിഞ്ഞ 3 വര്‍ഷത്തിലേറെയായി റമദാന്‍ മാസത്തിലെ ഓരോ നോമ്പു ദിവസവും ഇവിടെ വിഭവമേളയാണ് ഒരുക്കുന്നത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
തലശ്ശേരിക്കാരുടെ കല്ലുമ്മക്കായ് മുതല്‍ ഹൈദരാബാദിലെ മട്ടന്‍ ഹലീബാ വരെ... ഇവിടുത്തെ ഇഫ്താർ വിരുന്ന് അടിപൊളി
Open in App
Home
Video
Impact Shorts
Web Stories