സി ഡി എസ് ചെയർപേഴ്സൺ ഇ വസന്ത, ചെറുതാഴം പഞ്ചയത്ത് പ്രസിഡൻ്റ് എം ശ്രീധരൻ, വൈസ് പ്രസിഡൻ്റ് പി പി രോഹിണി ഉൾപ്പടെ ഉള്ളവർ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എം വി ജയൻ പദ്ധതി വിശദീകരണം നടത്തി സംസാരിച്ചു. കർഷക ശിൽപ്പശാലയുമായി ബന്ധപ്പെട്ട് കൃഷി ഓഫീസർ നയന, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ പി പി ജയരാജൻ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. രജിസ്റ്റർ ചെയ്ത കർഷകർക്ക് പച്ചക്കറി വിത്തുകളും ചടങ്ങിൽ വിതരണം ചെയ്തു. പരിപാടിയോട് അനുബന്ധിച്ച് പതിനേഴു വാർഡുകളിൽ നിന്നും കർഷകർ ഉത്പാദിപ്പിച്ച വിവിധ കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും വേറിട്ടതായി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
March 24, 2025 2:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
കുടുംബശ്രീ സംയോജിത കാർഷിക പദ്ധതിക്ക് കണ്ണൂർ ചെറുതാഴത്തും സ്വീകാര്യത