ഉൽപാദനം വർദ്ധിപ്പിച്ച് അവ സംഭരിച്ച് മൂല്യ വർദ്ധിത ഉൽപന്നങ്ങളിലൂടെ വിപണി കണ്ടെത്തി ഓരോ കുടുംബത്തിനും വർഷം മുഴുവൻ സ്ഥിര വരുമാനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എം വി ജയന്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജർ സൈജു പത്മനാഭൻ ഡി പി ആർ വിശകലനം ചെയ്ത് സംസാരിച്ചു. തുടർന്ന് തില്ലങ്കേരി കൃഷി ഓഫീസർ അപർണ എ, തില്ലങ്കെരി വെറ്റിനറി ഹോസ്പിറ്റൽ ഡോക്ടർ സി അരുൺ, കൃഷി ഇൻഷുറൻസ് കമ്പനി കണ്ണൂർ ജില്ലാ കോർഡിനേറ്റർ ടി ടി വിഷ്ണു എന്നിവർ സംസാരിച്ചു.
advertisement
പരിപാടിയോട് അനുബന്ധിച്ചു നടന്ന പോഷക ഫെസ്റ്റിൽ ന്യൂട്രീഷൻ വെൽനസ് കോച്ച് സനില ബിജു നിത്യ ജീവിതത്തിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണ രീതികളെ പറ്റി ക്ലാസ് എടുത്ത് സംസാരിച്ചു. അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോഡിനേറ്റർ പി ഒ ദീപ, കെ രാഹുൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അണിയേരി ചന്ദ്രൻ, ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ രതീഷ്, സിഡിഎസ് ചെയർപേഴ്സൺ ഷിംല എന്നിവർ പങ്കെടുത്തു. ചടങ്ങിൽ സി ഡി എസ് പരിധിയിലെ കർഷകർക്കായുള്ള വിവിധ പച്ചക്കറി തൈകളും നൽകി.