'മികച്ച തീരുമാനങ്ങളെടുക്കാന്‍ ജനങ്ങളെ സഹായിക്കുക' എന്നതാണ് ഇക്കൊല്ലത്തെ ദിനാചരണത്തിൻ്റെ പ്രമേയം. 'സുരക്ഷിത തീരുമാനം-എപ്പോഴും' എന്നതാണ് ഇക്കൊല്ലത്തെ മുദ്രാവാക്യം.
ആഗോള റെയില്‍ സമൂഹത്തിൻ്റെ പിന്തുണയോടെയാണ് ദിനാചരണം സംഘടിപ്പിച്ചത്. ലെവല്‍ ക്രോസിങുകളിലെ അപകടങ്ങളെക്കുറിച്ച് ബോധവത്ക്കരിക്കുകയും സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ലക്ഷ്യമിട്ടാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. പ്രതിവര്‍ഷം അന്‍പത് രാജ്യങ്ങള്‍ ദിനാചരണത്തിൻ്റെ ഭാഗമാകുന്നു. സുരക്ഷ ചിഹ്നങ്ങള്‍ ശ്രദ്ധിക്കുക, അശ്രദ്ധ ഒഴിവാക്കുക, ട്രെയിനിനെ മറികടക്കാമെന്ന ചിന്ത ഒഴിവാക്കുക, വാഹനങ്ങളെ മറികടക്കാതിരിക്കുക, ഗിയറുകള്‍ മാറ്റാതിരിക്കുക, റെയില്‍പ്പാതകളിലൂടെയുള്ള നടത്തവും ബൈക്കോടിക്കലും ഒഴിവാക്കുക എന്നിങ്ങനെ സുരക്ഷയ്ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ബോധവത്ക്കരണം നടത്തിയത്.
advertisement
തലശ്ശേരി രണ്ടാം ഗേറ്റ്, പുന്നോല്‍, കൊടുവള്ളി, ടെബിള്‍ ഗേറ്റ് എന്നിവിടങ്ങളില്‍ നടന്ന ബോധവത്ക്കരണത്തിന് സബ് ഇന്‍സ്പെടര്‍മാരായ സുനില്‍കുമാര്‍, റെയില്‍വേ ട്രാഫിക് ഇന്‍സ്പെക്ടര്‍ രാജേഷ്, കെ.വി. മനോജ് കുമാര്‍, അശ്വതി എന്നിവര്‍ നേതൃത്വം നല്‍കി.