(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
Suicide | വിദേശത്തേക്ക് പോകാനിരുന്ന നഴ്‌സ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
advertisement
കോട്ടയം(Kottayam) മണിമലയില്‍ ഭര്‍തൃവിട്ടീല്‍ യുവതിയെ തൂങ്ങിമരിച്ച(Hanged) നിലയില്‍ കണ്ടെത്തി. വാഴൂര്‍ ആനകുത്തിയില്‍ പ്രകാശിന്റെ മകള്‍ നിമ്മി(27)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണ്ണാടകയില്‍ നഴ്‌സായി ജോലി നോക്കുകയായിരുന്ന നിമ്മി വിദേശത്തേക്ക് പോകാനായാണ് നാട്ടിലെത്തിയത്. ഭര്‍ത്താവ് റോഷന് അടുത്തിടെ ജോലി നഷ്ടപ്പെട്ടിരുന്നു.
സ്വീഡനിലേക്ക് ജോലി ലഭിച്ച് അങ്ങോട്ട് പോകാനായി തയ്യാറെടുത്തിരിക്കുകയായിരുന്നു നിമ്മി. ഇതിനിടെയിലാണ് ആത്മഹത്യ. ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പള്ളിയില്‍ പോയി വന്ന ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് പോയ നിമ്മിയെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി.
ഭര്‍ത്താവ് റോഷന് അടുത്തിടെ ജോലി നഷ്ടപ്പെട്ടിരുന്നു. നിമ്മിയുടെ അമ്മ വിദേശത്താണ്. അമ്മ നാട്ടിലെത്തിയ ശേഷം വാഴൂര്‍ തിരുഹൃദയ പള്ളിയില്‍ സംസ്‌കാരം നടക്കും.