TRENDING:

ചിക്കൻ വിപണിയിൽ പുതിയ പോരാളിയായി കേരള ചിക്കൻ

Last Updated:

കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾക്ക് ഫാം അല്ലെങ്കിൽ ഔട്ട്ലെറ്റുകൾ നടത്താൻ അവസരം. 2026 ഓടെ വിപണിയുടെ 25% എങ്കിലും എത്തുകയെന്ന ലക്ഷ്യത്തോടെ പദ്ധതി വ്യാപിപ്പിക്കുന്നതിൻ്റെ ശ്രമത്തിലാണ് കുടുംബശ്രീയും കേരള ചിക്കൻ കമ്പനിയും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇറച്ചിക്കോഴി വില ദിനംപ്രതി ഉയരുന്നതിനിടെ സംസ്ഥാന സർക്കാർ കുടുംബശ്രീ നേതൃത്വത്തിൽ ആരംഭിച്ച കേരള ചിക്കൻ പദ്ധതിയുടെ ഭാഗമാകാൻ അവസരം. പദ്ധതിയുടെ ആദ്യ ഘട്ടമായി സംസ്ഥാന മോട്ടാകെയായി കേരളചിക്കൻ ഫാമുകൾ ആരംഭിക്കാൻ സാധിച്ചിട്ടുണ്ട്.
കേരള ചിക്കൻ വ്യാപാര സ്ഥാപനം 
കേരള ചിക്കൻ വ്യാപാര സ്ഥാപനം 
advertisement

തുടർന്ന് രണ്ടാം ഘട്ടമായി വിൽപ്പനശാലകൾ ആരംഭിച്ച് വിപണനവും നടത്തുന്നു. കുടുംബശ്രീ അയൽക്കൂട്ടം സ്ത്രീകളെ കൂടുതൽ വരുമാനമുള്ള തൊഴിൽ മേഖലകളിലേക്കുയർത്തിക്കൊണ്ട് വരുന്നതിൻ്റെ കൂടെ ഭാഗമായാണ് കേരള ചിക്കൻ ഫാമും അതുപോലെ വിപണന ശാലകളും കുടുംബശ്രീ നേതൃത്വത്തിൽ നടത്തുന്നത്. ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ കുടുംബശ്രീ വനിതകളായ ഇറച്ചിക്കോഴി കർഷകർക്ക് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന് എന്നിവ എത്തിച്ചു നൽകും.

35 മുതൽ 42 ദിവസത്തിനുള്ളിൽ കമ്പനി ഫാമുകളിൽ നിന്ന് വളർച്ചയെത്തിയ കോഴികളെ കുടുംബശ്രീയുടെ ഔട്ട്ലെറ്റുകൾ വഴി വിപണനം നടത്തും. കർഷകർക്ക് വളർത്തു കൂലി ഇനത്തിൽ കമ്പനിയുടെ എഫ് സി ആർ അടിസ്ഥാനമാക്കി കിലോയ്ക്ക് പരമാവധി 13 രൂപ വരെ നൽകും. ആയിരം മുതൽ പതിനായിരം വരെ കോഴികളെ വളർത്താവുന്ന ഫാമുകളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾക്ക് ഫാം അല്ലെങ്കിൽ ഔട്ട്ലെറ്റുകൾ നടത്താവുന്നതാണ്.

advertisement

കണ്ണൂർ ജില്ലയിൽ കേരള ചിക്കൻ പദ്ധതി ആരംഭിച്ച് ഒന്നര വർഷം പിന്നിടുമ്പോൾ മാംസ വിപണനശാലകൾ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കത്തിലാണ് കുടുംബശ്രീ. കേരള ചിക്കൻ ഫാമുകളിൽ വളർത്തുന്ന വളർച്ചയെത്തിയ ഇറച്ചിക്കോഴി കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന വിപണനശാലകൾ വഴിയാണ് വിൽപ്പന നടത്തുന്നത്. കിലോയ്ക്ക് 17 രൂപ ഔട്ട്ലെറ്റ് ഉടമയ്ക്ക് ലഭിക്കും. മാർക്കറ്റ് വിലയേക്കാളും 10% കുറഞ്ഞ വിലയിലാണ് കേരള ചിക്കൻ ഔട്ട്ലെറ്റുകൾ വഴി വിൽപ്പന നടത്തുന്നത്.

കേരളത്തിൽ വിവിധ ജില്ലകളിലായി 140 ഔട്ട്ലെറ്റുകളിൽ നിന്നായി 50 ടണ്ണോളം കേരള ചിക്കൻ ഒരോ ദിവസവും വില്പന ചെയ്യുന്നു. കുടുംബശ്രീ ബ്രോയിലർ കർഷകർക്കും, ഔട്ട്ലെറ്റ് ഉടമകൾക്കും മികച്ച വരുമാന മാർഗ്ഗം ഉറപ്പുവരുത്തുന്ന സംരംഭം കൂടിയാണ് കേരള ചിക്കൻ. 50000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ മാസ വരുമാനം ഔട്ട്ലെറ്റുകൾ വഴി കുടുംബശ്രീ അംഗങ്ങൾക്ക് കേരള ചിക്കൻ പദ്ധതി വഴി ലഭിക്കുന്നുണ്ട്.

advertisement

കേരള ചിക്കൻ ഫാമുകൾ, ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നതിന് കുടുംബശ്രീ വഴി ഒന്നര ലക്ഷം രൂപ വരെ ലോൺ ലഭിക്കും. 2026 ഓടെ വിപണിയുടെ 25% എങ്കിലും എത്തുകയെന്ന ലക്ഷ്യത്തോടെ പദ്ധതി വ്യാപിപ്പിക്കുന്നതിൻ്റെ ശ്രമത്തിലാണ് കുടുംബശ്രീയും കേരള ചിക്കൻ കമ്പനിയും മുന്നോട്ടുപോകുന്നത്. കേരള ചിക്കൻ്റെ പുതിയ സംരംഭമായ ഫ്രോസൺ ചിക്കൻ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ചിക്കൻ കറി കട്ട്, ബിരിയാണി കട്ട് തുടങ്ങിയ വൈവിധ്യങ്ങളിൽ ഫ്രോസൺ ചിക്കൻ കമ്പനി നേരിട്ട് ഷോപ്പുകളിലും സൂപ്പർമാർക്കറ്റുകളിലും എത്തിച്ചു നൽകും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ചിക്കൻ വിപണിയിൽ പുതിയ പോരാളിയായി കേരള ചിക്കൻ
Open in App
Home
Video
Impact Shorts
Web Stories