ദീനസേവനസഭയിലെ അനാഥാലയത്തിലെ കുട്ടികളെ ചികിത്സയ്ക്കായി ആസ്പത്രിയിലെത്തിക്കാന്‍ സ്വന്തമായി ആംബുലന്‍സുണ്ടായിരുന്നു. ഇതാണ് സിസ്റ്റര്‍ ഓടിച്ചിരുന്നത്. സിസ്റ്റര്‍ ഫ്രാന്‍സിസ് ഒരുപാട് ജീവന്‍ രക്ഷപ്പെടുത്തിയിട്ടുമുണ്ട്. അത്യാഹിത സമയങ്ങളില്‍ അന്തേവാസികളെ ആസ്പത്രിയിലെത്തിക്കാന്‍ സിസ്റ്റര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ ഓടിക്കാന്‍ ബാഡ്ജ് ആവശ്യമാണെന്ന് മനസ്സിലായതോടെ കോഴിക്കോട് നടന്ന ടെസ്റ്റില്‍ ആദ്യ ശ്രമത്തില്‍ ബാഡ്ജ് കരസ്ഥമാക്കി.
കോട്ടയം രൂപതയില്‍ ലൂര്‍ദ്മാത ഇടവകയിലെ പരേതരായ മത്തായി-അന്നമ്മ ദമ്പതികളുടെ 11 മക്കളില്‍ രണ്ടാമത്തെ മകളായാണ് ഫ്രാന്‍സി ജനിച്ചത്. അന്നത്തെ കാലത്ത് പെരുന്നാള്‍ പ്രദക്ഷിണത്തിനെത്തുന്ന ഗായക സംഘവുമായി ജീപ്പോടിച്ചത് ഈ കന്യാസ്ത്രിയാണ്. പട്ടുവം, കോഴിക്കോട്, മാടായി, കാരക്കുണ്ട്, ആന്ധ്രപ്രദേശ്, മേപ്പാടി, ബത്തേരി, മൂലംകര, മുതലപ്പാറ, മരിയപുരം, തിരുവനന്തപുരം, കൊടുമണ്‍, അരിപ്പാമ്പ്ര, കളമശ്ശേരി, കാരാപ്പറമ്പ്, കോളിത്തട്ട് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു.
advertisement
അനാരോഗ്യം കാരണം രണ്ടു മാസത്തോളമായി സിസ്റ്റര്‍ പട്ടുവത്തെ സെൻ്റ് ആഞ്ജല ഹോമില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പട്ടുവം സ്‌നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. സിസ്റ്റര്‍ ഫ്രാന്‍സി കടന്നു പോകുന്നത് കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലന്‍സ് ഡ്രൈവറെന്ന ഖ്യാതിയിലാണ്.