മലബാറിൻ്റെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന ഈ മല ഒരു ക്രിസ്ത്യന്‍ തീര്‍ഥാടന കേന്ദ്രം കൂടിയാണ്. വലിയ നോമ്പിൻ്റെ പുണ്യം തേടി, യേശുവിൻ്റെ കുരിശുവഹിച്ചുള്ള പീഢാനുഭവ യാത്രയെ അനുസ്മരിച്ച് കുരിശിൻ്റെ വഴിക്കായി ആയിരങ്ങള്‍ എത്തിച്ചേരുന്ന ഇവിടം ഒരു കൗതുകമാണ്.
ഓഫ് റോഡ് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയ ഒരു സ്ഥലമാണ് കൊട്ടത്തലച്ചി മല. ഇതിനാല്‍ തന്നെ യുവാക്കളുടെ ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാമതായി ഇടം പിടിച്ചു. കൊട്ടത്തലച്ചിമലയുടെ അടിവാരത്തുള്ള കരിഞ്ചാമുണ്ഡി ദേവസ്ഥാനവും മലയോരത്തെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ്.
advertisement
പ്രകൃതിയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാൻ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ഇവിടെ നിരവധി പേരാണ് എത്തുന്നത്. ഔഷധച്ചെടികളുടെ കലവറയും അപൂര്‍വയിനം പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും ആവാസ കേന്ദ്രവും കൂടി ആയതിനാല്‍ കൊട്ടത്തലച്ചി മലയെ പ്ലാസ്റ്റിക് മുക്തമാക്കി സംരക്ഷിച്ചു പോരുന്നു.