TRENDING:

മാതൃകയായി കുടുംബശ്രീ, ഉപജീവനത്തിനായി കോഴിയും കൂടും വിതരണം ചെയ്തു

Last Updated:

മാതൃക പ്രവർത്തനം നടത്തി കുടുംബശ്രീ. ഉപജീവനത്തിനായി കോഴിയും കൂടും10 സംരംഭകർക്ക് വിതരണം ചെയ്തു. ചെറുകിട കർഷകർക്ക് പ്രോത്സാഹനം നൽകിയാണ് പ്രവർത്തി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ ജില്ലാ മിഷൻ്റെ കുടുംബശ്രീ പ്രവർത്തനങ്ങൾ വീണ്ടും മാതൃകയായി. പന്ന്യന്നൂർ സി ഡി എസുമായി സഹകരിച്ചു പഞ്ചായത്ത്‌ പരിധിയിലെ പത്ത് സംരംഭകർക്ക് ഉപജീവനത്തിനായി കോഴിയും കൂടും വിതരണം ചെയ്തു. പന്ന്യന്നൂർ പഞ്ചായത്ത്‌ മൃഗ സംരക്ഷണ മേഖലയിൽ എ എച് സി എഫ് 19500 രൂപ വായ്പ നൽകി കൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്.
സംരംഭകർക്ക് കോഴിയും കൂടും വിതരണം ചെയ്ത് കുടുംബശ്രീ
സംരംഭകർക്ക് കോഴിയും കൂടും വിതരണം ചെയ്ത് കുടുംബശ്രീ
advertisement

ബി വി 3 ഇനത്തിൽ പെട്ട ആറ് ആഴ്ച വളർച്ചയെത്തിയ 20 കോഴികളും കൂടും, മരുന്നുകളും 20 കിലോ കോഴി തീറ്റയും എന്ന കണക്കിൽ ഒരാൾക്ക് വീതം നൽകി. കുറഞ്ഞ ചിലവിൽ പാലക്കാട്‌ നിന്നുമുള്ള കൂട് നിർമാണ സംരംഭമായ ആൻസീസ് ഫാം ആണ് കൂടുകൾ നിർമിച്ചു നൽകിയത്. പന്ന്യന്നൂർ പഞ്ചായത്ത്‌ ഓഫീസ് പരിസരത്ത് വച്ച് നടന്ന പരിപാടി കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ ആദ്യ വിതരണം നടത്തി ഉത്ഘാടനം ചെയ്തു. പന്ന്യന്നൂർ പഞ്ചായത്ത്‌ പ്രസിഡൻ്റ് മണിലാൽ മാസ്റ്റർ, ക്ഷേമ കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം വി ബീന, സി ഡി എസ് ചെയർപേഴ്സൺ ബിജുള എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ദിവസേന എന്നോണം കുടുംബശ്രീ ജില്ല മിഷൻ്റെ നേതൃത്വത്തിലെ കൈതാങ്ങ് പ്രവർത്തനം തുടരുകയാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
മാതൃകയായി കുടുംബശ്രീ, ഉപജീവനത്തിനായി കോഴിയും കൂടും വിതരണം ചെയ്തു
Open in App
Home
Video
Impact Shorts
Web Stories