നിലവിൽ 40 ആദിവാസി സ്ത്രീകൾ ആണ് കുട നിർമാണം നടത്തുന്നത്.
കുടുംബശ്രീ ജില്ലാ മിഷൻ്റെയും ആറളം പ്രത്യേക പദ്ധതി പ്രവർത്തകരുടെയും സഹായത്തോടെയാണ് ജില്ലയിൽ കുട വിപണനം നടത്തുന്നത്. ഇന്ത്യയിലെ തന്നെ തദ്ദേശിയ മേഖലയിൽ നിന്നും ഉയർന്നു വന്ന ആദ്യ കുട നിർമാണ സംരംഭം കൂടെയാണ് ആദി കുടകൾ. ഇത്തവണ പത്താം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലും ആദി കുടകളെക്കുറിച്ച് പഠിക്കാനുണ്ട് കുട്ടികൾക്ക്. മൂന്ന് മടക്ക്, അഞ്ചു മടക്ക്, പ്രിൻ്റഡ് കുടകൾ, കളർ കുടകൾ എന്നിങ്ങനെ എല്ലാത്തരം കുടകളുടെ നിർമാണവും നടത്തുന്നു.
advertisement
നിലവിൽ കുടുംബശ്രീ സി ഡി എസുകൾ കേന്ദ്രീകരിച്ചു നടത്തുന്ന വില്പന വിപുലീകരിച്ചു കൊണ്ട് കേരളമൊട്ടാകെയായി വില്പന നടത്താനുള്ള ഒരുക്കത്തിലാണ് ആദി കുട സംരംഭകർ. ബ്ലാക്ക് കുട 410, കളർ കുട 420, കളർ പ്രിൻ്റ് 440 എന്നീ നിരക്കിലും, കുട്ടികളുടെ കുടയ്ക്ക് 315 രൂപയും ആണ് വില, വില്പന ആവിശ്യത്തിനായി ബൾക്ക് ആയും ഓർഡർ സ്വീകരിക്കുന്നതാണ്.
ആറളം പുനരധിവാസ മേഖലയിലെ കമ്മ്യൂണിറ്റി ഹാളുകളും, വീടുകളും, അങ്കണവാടി കെട്ടിടങ്ങളിൽ നിന്നുമാണ് കുടകളുടെ നിർമാണം. ഈ വർഷം ഇതുവരെയായി 10000 കുടകൾ ആണ് നിർമിച്ചിട്ടുള്ളത്. കൂടുതൽ കൂടകൾ വരുന്ന ആഴ്ചകളിൽ വിപണയിൽ എത്തും.
ആറളം പുനരധിവാസ മേഖലയിലെ തദ്ദേശിയ ജന വിഭാഗങ്ങളുടെ ഉന്നമനത്തിനായി കുടുംബശ്രീ ജില്ലാ മിഷൻ്റെയും ആറളം സ്പെഷ്യൽ പ്രൊജക്റ്റിൻ്റെയും നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ആണ് സംരംഭക മേഘല, വിദ്യാഭ്യാസം, കാർഷിക മേഘല, സ്വയം തൊഴിൽ മേഖലകളിൽ നടത്തി വരുന്നത്. നിലവിൽ ബ്രിഡ്ജ് കോഴ്സ് ട്യൂഷൻ സെൻ്ററുകളും, സ്വയം തൊഴിൽ പരിശീലനങ്ങളും, കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത്തിനായി പരിശീലനങ്ങളും സാമ്പത്തിക സഹായങ്ങളും നൽകി വരുന്നു. ആറളം മേഖലയിൽ ഒരു വീട്ടിൽ ഒരു സംരംഭം എന്ന ആശയത്തിലേക്കുള്ള ചുവടുവെപ്പിലാണ് കുടുംബശ്രീ.