TRENDING:

രാജ്യത്തെ ഏറ്റവും വലിയ വെങ്കല ശിവശില്‍പം ഒരുക്കി രാജരാജേശ്വര ക്ഷേത്രം

Last Updated:

സ്ത്രീകള്‍ക്ക് രാത്രി മാത്രം പ്രവേശനം അനുവദിക്കുന്ന തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വെങ്കല ശിവശില്‍പ്പം ഒരുങ്ങി. ചരിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ശിവക്ഷേത്രത്തില്‍ 4000 കിലോയുള്ള കൂറ്റന്‍ ശിവശില്‍പമാണ് പ്രതിഷ്ഠിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വെങ്കല ശിവശില്‍പ്പം അനാച്ഛാദനം ചെയ്യാനെത്തുമെന്ന് സൂചന.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തെയ്യങ്ങളുടെ നാടായ കണ്ണൂരില്‍ സ്ത്രീകള്‍ക്ക് രാത്രി മാത്രം പ്രവേശനം അനുവദിക്കുന്ന ഒരു ക്ഷേത്രമുണ്ട്. കേരളത്തിലെ തന്നെ അതിപുരാതനമായ മഹാശിവ ക്ഷേത്രങ്ങളിലൊന്നായ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രം. പാര്‍വതി ദേവിയുടെ ശക്തി പീഠങ്ങളിലൊന്ന് കൂടിയാണ് ഈ ക്ഷേത്രം. സതീ ദേവിയുടെ തല വീണത് ഈ ക്ഷേത്രമിരിക്കുന്ന സ്ഥാനത്താണെന്നാണ് വിശ്വാസം. സ്ത്രീ പ്രവേശനത്തിന് പ്രത്യേക വ്യവസ്ഥകളും ഒട്ടേറെ നിബന്ധനകളും ഇവിടെയുണ്ട്. ബ്രാഹ്‌മണ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാറില്ല. മറ്റുള്ളവര്‍ക്ക് തിരുവത്താഴ പൂജയ്ക്ക് ശേഷം ക്ഷേത്രത്തിനകത്ത് കയറാം. വിശ്വാസത്തിലും ചരിത്രത്തിലും ഊന്നി നില്‍ക്കുന്ന ഈ ശിവക്ഷേത്രം എന്നും കൗതുകമാണ്. പരശുരാമന്‍ സ്ഥാപിച്ച 108 ശക്തി പീഠങ്ങളിലൊന്നായ ഈ ക്ഷേത്രം പരശുരാമന്‍ പുനര്‍ നിര്‍മാണം നടത്തിയെന്നാണ് വിശ്വാസം.
advertisement

ശങ്കരനായാണ ഭാവത്തിലെ ശിവക്ഷേത്രത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വെങ്കല ശിവ ശില്പം സ്ഥാപിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. 4000 കിലോ തൂക്കവും 14 അടി ഉയരവുമുള്ള ശില്പം പ്രശസ്ത ശില്പി ഉണ്ണി കാനായി നാല് വര്‍ഷം സമയമെടുത്താണ് പൂര്‍ത്തിയാക്കിയത്. വലത് കൈകൊണ്ട് അനുഗ്രഹിക്കുന്ന അരയില്‍ ഇടതുകൈ കൊടുത്ത ഭാവത്തിലാണ് ശില്‍പം. രുദ്രാക്ഷമാല അണിഞ്ഞ് കഴുത്തില്‍ നാഗവും ശിരസില്‍ ഗംഗയും വഹിച്ച് ത്രിശൂലം ചേര്‍ത്തുവച്ച് ഭക്തരെ കടാക്ഷിക്കുന്ന രൂപമാണ്. കളിമണ്ണില്‍ നിര്‍മ്മിച്ച് പിന്നീട് പ്ലാസ്റ്റര്‍ ഒഫ് പാരീസില്‍ മോള്‍ഡ് ചെയ്‌തെടുത്ത് മെഴുകിലേക്ക് രൂപമാറ്റം വരുത്തി വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്താണ് ശിവ ശില്‍പം പൂര്‍ത്തിയാക്കിയത്. കോണ്‍ക്രീറ്റില്‍ ഉയരം കൂടിയ ശിവ ശില്പങ്ങള്‍ ഉണ്ടെങ്കിലും വെങ്കലത്തില്‍ ഇത്രയും ഉയരത്തിലും തൂക്കത്തിലും ആദ്യമായാണ് നിര്‍മ്മിക്കപ്പെടുന്നത്. തളിപ്പറമ്പിലെ വ്യവസായി മൊട്ടമ്മല്‍ രാജനാണ് ശില്‍പം ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുന്നത്.

advertisement

രണ്ടു മാസത്തിനുള്ളില്‍ ശില്പം അനാച്ഛാദനം ചെയ്യും. കിഴക്കേനടയിലെ ആല്‍മരത്തിനു കീഴില്‍ സ്ഥാപിക്കുന്നതിനായി ശില്പം ക്ഷേത്രത്തില്‍ എത്തിച്ചുകഴിഞ്ഞു. ശില്‍പം അനാച്ഛാദനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് സൂചനയുണ്ട്. പ്രധാനമന്ത്രിയെ ക്ഷണിച്ച് കത്ത് നല്‍കി കാത്തിരിക്കുകയാണ് ദേവസ്വം അധികൃതര്‍.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
രാജ്യത്തെ ഏറ്റവും വലിയ വെങ്കല ശിവശില്‍പം ഒരുക്കി രാജരാജേശ്വര ക്ഷേത്രം
Open in App
Home
Video
Impact Shorts
Web Stories