ഇതിന് പിന്നാലെയാണ് തലശ്ശേരി നഗരസഭ പരിധിയിലെ അനധികൃത തെരുവു കച്ചവടം നിയന്ത്രിക്കുന്നതിൻ്റെ പ്രാഥമിക നടപടിയുടെ ഭാഗമായി അര്‍ഹരായവര്‍ക്ക് ലൈസന്‍സ് വിതരണം ചെയ്ത് തുടങ്ങിയത്. പുതുതായ് രജിസ്റ്റര്‍ ചെയ്ത 150 പേര്‍ക്കുള്ള ലൈസന്‍സിൻ്റെ വിതരണോദ്ഘാടനം പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ തലശ്ശേരി നഗരസഭ ചെയര്‍പേഴ്സണ്‍ കെ എം ജമുനാ റാണി നിര്‍വ്വഹിച്ചു. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചശേഷം അനധികൃത കച്ചവടക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ എം വി ജയരാജന്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ അനില്‍കുമാര്‍, എം ലിബിന്‍, സി ഒ വിജില, കൗണ്‍സിലര്‍മാര്‍, തെരുവ് കച്ചവടക്കാരുടെ സംഘടനാ നേതാക്കള്‍, വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
January 16, 2025 4:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
തെരുവ് കച്ചവടക്കാര്‍ക്കുള്ള ലൈസന്‍സ് വിതരണത്തിന് തലശ്ശേരിയില്‍ തുടക്കം