TRENDING:

തലശ്ശേരിയുടെ ടൈറ്റാനിക്ക് 'ഒയിവാലി' കപ്പല്‍ അഞ്ച് വര്‍ഷങ്ങൾക്ക് ശേഷം തീരം തൊടുന്നു

Last Updated:

മഞ്ഞുമലയില്‍ ഇടിച്ച് കടലിൻ്റെ ആഴങ്ങളില്‍ മുങ്ങിപ്പോയ ടൈറ്റാനിക്ക് പോലെ ഇവിടെ തലശ്ശേരിയിലും ഒരു കപ്പലുണ്ട്. 'ഒയിവാലി' കപ്പല്‍. പക്ഷേ കപ്പല്‍ ഇന്ത്യയുടേതല്ല. മാലിയുടെ സ്വന്തം കപ്പലാണ്. 2019 ലാണ് കപ്പല്‍ ധര്‍മ്മടം തീരത്തെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോകേണ്ടിയിരുന്ന കപ്പല്‍ ഇപ്പോഴും ധര്‍മ്മടം തുരുത്തിന് സമീപം അത്ഭുതമായി കിടിക്കുന്നുണ്ട്. കണ്ണൂർ അഴീക്കലിലെ SILK ഷിപ്പ് ബ്രേക്കിങ്ങ് യൂണിറ്റിലേക്ക് പൊളിക്കാന്‍ കൊണ്ടു പോയ രണ്ട് മാലി മല്‍സ്യ ബന്ധന കപ്പലുകളിലൊന്നായിരുന്നു 'ഒയിവാലി'എന്ന ഈ കപ്പല്‍. അഞ്ച് വര്‍ഷം മുമ്പ് കടലില്‍ കുടുങ്ങിയ കപ്പല്‍ ധര്‍മ്മടം കടലില്‍ കിടക്കുകയാണിന്നും.
ധർമ്മടത്ത് കടലിൽ കുടുങ്ങിയ കപ്പൽ 
ധർമ്മടത്ത് കടലിൽ കുടുങ്ങിയ കപ്പൽ 
advertisement

'ഒയിവാലി' എന്ന ഈ വിദേശ കപ്പലിൻ്റെ 60 ശതമാനത്തോളം നേരത്തെ നീക്കം ചെയ്തിരുന്നുവെങ്കിലും ശേഷിക്കുന്ന ഭാഗം ഇപ്പോഴും കടലില്‍ തന്നെയാണ്. കടലില്‍ ഉപേക്ഷിച്ച നിലയിലുള്ള കപ്പലിൻ്റെ അവശിഷ്ടങ്ങള്‍ ഒഴുകി കരയ്ക്കടിയാറുണ്ട്. കപ്പലിൻ്റെ പകുതിയിലേറെ പൊളിച്ചെടുത്ത് ധര്‍മ്മടത്ത് കരയ്‌ക്കെത്തിച്ചു കഴിഞ്ഞു. പൊളിക്കാന്‍ അഴീക്കലിൽ എത്തിക്കേണ്ട കപ്പലിൻ്റെ അവശിഷ്ടങ്ങളാണ് ഇന്ന് ധര്‍മ്മടത്തെ കടലിനടിയില്‍ കിടക്കുന്നത്. വെള്ളം കയറിയതു കൊണ്ട് ആര്‍ക്കും കപ്പലിനടുത്ത് എത്താനാകുന്നില്ല.

ആന്ധ്രാപ്രദേശിലെ ഒരു കമ്പനിയാണ് പൊളിച്ചു നീക്കാനുളള കരാറെടുത്തിരുന്നത്. 2019 ഓഗസ്റ്റ് മാസത്തില്‍ പൊളിക്കാന്‍ കൊണ്ടു പോകുന്നതിനിടെ ഈ കപ്പല്‍ കടലില്‍പെട്ടു. ശക്തമായ മഴയിലും കാറ്റിലും പെട്ട് ടഗിലെ വടംപൊട്ടി കപ്പല്‍ കടലില്‍ കുടുങ്ങുകയായിരുന്നു. പൊളിക്കാന്‍ കൊണ്ടുവരുന്ന ഇത്തരം കപ്പലുകള്‍ മഴക്കാലത്ത് കൊണ്ടു പോകരുതെന്നുള്ള നിയമം കാറ്റില്‍ പറത്തിയാണ് ടഗില്‍ ബന്ധിച്ച് ഈ കപ്പലിനെ കൊണ്ടുവന്നത്. അന്ന് കപ്പലില്‍ നിന്നും രാസവസ്തുക്കള്‍ കടലില്‍ പരന്നതായി പ്രദേശവാസികള്‍ പരാതി ഉന്നയിച്ചിരുന്നു.

advertisement

ഒയിവാലി കപ്പല്‍

2021ല്‍ കപ്പല്‍ പൊളിച്ചു നീക്കാന്‍ ശ്രമം ആരംഭിച്ചിരുന്നു. എന്നാല്‍ കപ്പല്‍ വലിക്കാനുള്ള ക്രെയിനും വടവും ഉള്‍പ്പെടെ യന്ത്ര സാമഗ്രികള്‍ കടലില്‍ എത്തിക്കാന്‍ കഴിയാതെ വന്നതോടെ പദ്ധതി ഉപേക്ഷിച്ചു. പിന്നീട് അതിനായി പ്രത്യേകം റോഡ് നിര്‍മ്മിച്ചാണ് ഉപകരണങ്ങള്‍ കടല്‍തീരത്ത് എത്തിച്ചത്. ഇതെല്ലാം കപ്പല്‍ പൊളിക്കുന്നത് വൈകാനിടയായി. പണി പുരോഗമിക്കവേ മഴക്കാലം വന്നത് കപ്പല്‍ നീക്കുന്നതിന് വീണ്ടും പ്രതിസന്ധിയായി. സമയം കഴിഞ്ഞതോടെ കൊണ്ടുവന്ന യന്ത്രസാമഗ്രികള്‍ അപ്പോഴേക്കും കേടുവന്നതും പൊളിക്കലിന് കാലതാമസം സൃഷ്ടിച്ചു. നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും കപ്പലിൻ്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും മാറ്റാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

advertisement

നിലവില്‍ പന്ത്രണ്ട് അടിയിലേറെ കടല്‍മണലിലേക്ക് താണിരിക്കയാണ് കപ്പല്‍. കപ്പലിനെ വലിച്ചു കയറ്റാനുളള വടം മണലില്‍ ആഴ്ന്നിരിക്കയാണ്. കപ്പലിനെ കടലില്‍ നിന്ന് നീക്കാന്‍ ചര്‍ച്ചകളും പ്രവര്‍ത്തിയും പുരോഗമിക്കുകയാണ്. എന്തൊക്കെ പറഞ്ഞാലും ഈ ധര്‍മ്മടം തുരുത്തില്‍ ഇങ്ങനൊരു കൂറ്റന്‍കപ്പല്‍ സ്ഥാനം ഉറപ്പിച്ചത് കാണാന്‍ കൗതുകത്തോടെ എത്തുന്ന ആളുകൾ കുറവല്ല.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
തലശ്ശേരിയുടെ ടൈറ്റാനിക്ക് 'ഒയിവാലി' കപ്പല്‍ അഞ്ച് വര്‍ഷങ്ങൾക്ക് ശേഷം തീരം തൊടുന്നു
Open in App
Home
Video
Impact Shorts
Web Stories