TRENDING:

വായനയ്ക്കായി മണ്‍വീട് ഒരുക്കി കുരുന്നുകള്‍, മാതൃകക്കാട്ടി അധ്യാപകരും

Last Updated:

വായനയ്ക്ക് പുതുലോകം തീര്‍ക്കാൻ മണ്‍വീട് ഒരുക്കി വിദ്യാര്‍ത്ഥികള്‍. പഴമയെ അനുസ്മരിപ്പിക്കുന്ന മണ്‍വീട് നിര്‍മ്മിച്ചത് കൂത്തുപറമ്പ് നരവൂര്‍ സൗത്ത് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പുല്ലുമേഞ്ഞ മണ്‍കൂര, ചാണകം മെഴുകിയ തറ, പ്രകൃതിയോടിണങ്ങിയ മണ്‍വീട്... ഇന്നത്തെ കുരുന്നുകള്‍ക്ക് അപരിചിതമായൊരിടം. കണ്ണൂരിലെ കൂത്തുപറമ്പ് നരവൂര്‍ സൗത്ത് എല്‍ പി സ്‌കൂളില്‍ എത്തിയാല്‍ കണ്ണിന് കുളിര്‍മയേകുന്ന ഈ കാഴ്ച്ച കാണാം. കേരളം മറന്ന തനത് നിര്‍മാണരീതിയിലുള്ള കുടില്‍ നിര്‍മ്മാണം. അരിച്ചെടുത്ത മണ്ണ്, കുമ്മായം ഇവ കുളിര്‍മാവിൻ്റെ ഇല ചാലിച്ച വെള്ളത്തില്‍ കുഴച്ച് ഭിത്തി നിര്‍മ്മിച്ച്, വൈക്കോല്‍ കൊണ്ട് മേല്‍ക്കൂരയും, മുള ഉപയോഗിച്ച് തൂണുകളും, തറയില്‍ ചാണകവും മെഴുകിയപ്പോള്‍ മനോഹരമായ ഒരു മണ്‍വീടായി.
കുരുന്നുകൾ നിർമ്മിച്ച മണ്ണ് വീട് 
കുരുന്നുകൾ നിർമ്മിച്ച മണ്ണ് വീട് 
advertisement

വിദ്യാര്‍ത്ഥികള്‍ക്ക് സ്വസ്ഥമായി ഇരുന്ന് വായിക്കാനും ചിത്രം വരയ്ക്കാനും മറ്റുമായാണ് മണ്‍വീടൊരുക്കിയത്. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ചതോടെ കുരുന്നുകള്‍ക്കായി ഒരുങ്ങിയത് മനോഹരമായൊരു വായനശാല. തുറന്ന വായനശാലയായി ഇറയവും, ആര്‍ട്ട് ഗ്യാലറിയായി മണ്‍വീടിൻ്റെ ഉള്‍വശവും ഒരുക്കിയ വീടാണ് ഇന്ന് കുട്ടികളുടെ ഇഷ്ടപ്പെട്ടിടം. ഫോണും സമൂഹമാധ്യമവും എല്ലാം ഭരിക്കുന്ന കുരുന്നുകളുടെ മനസ്സില്‍ ഇന്ന് പ്രകൃതിയും പഴമയുമാണ്. പതിയെ മറന്നുപോയ വായനാശീലം കുട്ടികളിലേക്ക് പകര്‍ന്നുനല്‍കുകയാണ് ഈ മണ്‍വീട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
വായനയ്ക്കായി മണ്‍വീട് ഒരുക്കി കുരുന്നുകള്‍, മാതൃകക്കാട്ടി അധ്യാപകരും
Open in App
Home
Video
Impact Shorts
Web Stories