TRENDING:

മുഹമ്മദ് റഫിയുടെ നൂറാം ജന്മശതാബ്ദി, ഗാനസാമ്രാട്ടിൻ്റെ ഓര്‍മ്മയില്‍ തലശ്ശേരി

Last Updated:

ആലാപനത്തിൻ്റെ സകല സങ്കല്പങ്ങളെയും പൊളിച്ചെഴുതിയ കലാകാരൻ്റെ നൂറാം ജന്മശതാബ്ദി ആഘോഷത്തില്‍ സംഗീത ലോകം. അനശ്വര ഗായകൻ്റെ കച്ചേരിരാവിൻ്റെ സ്മരണയിലാണ് തലശ്ശേരി ഇന്നും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മഹാഗായകന്‍ മുഹമ്മദ് റഫിയുടെ നൂറാം ജന്മവാര്‍ഷികത്തിലാണ് സംഗീത ലോകം. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ പ്രതിഭാസമായിരുന്നു മുഹമ്മദ് റഫിയെന്ന ഗായകന്‍. പ്രണയവും വിരഹവും വിഷാദവുമെല്ലാം നിറഞ്ഞ നദി.
advertisement

മലയാളികള്‍ ഹൃദയത്തോട് ഇത്രത്തോളം ചേര്‍ത്തുവച്ച മറ്റൊരു മറുഭാഷാ ഗായകനില്ല. പഞ്ചാബിലെ അമൃത്സറില്‍ ജനിച്ച മുഹമ്മദ് റഫി ലോക സംഗീത പ്രേികളെ ഒന്നാകെ പിടിച്ചുലച്ചു. ആയിരത്തില്‍പരം സിനിമകള്‍ക്കായി 25,000-ത്തില്‍പരം ഗാനങ്ങള്‍ റഫിയുടെ ശബ്ദത്തില്‍ ആലപിച്ചിടുണ്ട്. 'തളിരിട്ട കിനാക്കള്‍' എന്ന മലയാള സിനിമയിലെ റഫിയുടെ ഗാനം മലയാളികള്‍ക്ക് ഇന്നും ദൈവാനുഗ്രഹമാണ്. 55-ാം വയസ്സില്‍ റഫി സംഗീതത്തോടും ലോകത്തോടും വിട പറഞ്ഞത് സംഗീത ആസ്വാദകര്‍ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.

Mohammed Rafi

advertisement

ആറരപ്പതിറ്റാണ്ട് മുന്‍പ് 1959 ഡിസംബര്‍ 22 ന് രാത്രിയിലാണ് സംഗീതസാമ്രാട്ട് തലശ്ശേരിയിലെത്തി പാട്ടുപാടിയത്. തലശ്ശേരി മദ്രസത്തുല്‍ മുബാറക് ഹൈസ്‌കൂള്‍ കെട്ടിടനിര്‍മാണ ധനസമാഹരണാര്‍ഥമായിരുന്നു പരിപാടി നടത്തിയത്. റഫിയുടെ സുഹൃത്തുക്കളിലൊരാളായ തലശ്ശേരിക്കാരനായ കോട്ടക്കുന്നുമ്മല്‍ മമ്മുവാണ് തലശ്ശേരിയിലെ പരിപാടിക്ക് അദ്ദേഹത്തെ ക്ഷണിച്ചത്. റഫിയുടെ കേരള പര്യടനങ്ങളുടെ ആസൂത്രകനും മമ്മുവാണ്.

അനശ്വരഗായകൻ്റെ സംഗീതാസ്വാദനത്തിന് പകരമെന്നോണം ലഭ്യമായ തുകയില്‍ ജെ. ടി. റോഡില്‍ എല്‍. പി. സ്‌കൂള്‍ കെട്ടിടം നിര്‍മിച്ച് ബാക്കി വന്ന തുക സൈദാര്‍പള്ളി പരിസരത്തെ എം. എം. ഹൈസ്‌കൂള്‍ വികസനത്തിന് ഉപയോഗിച്ചു. ഇന്നും ഭാവഗയകൻ്റെ സ്മരണയില്‍ അലിഞ്ഞിരിക്കുകയാണ് മുബാറക് സ്‌കൂള്‍. സകൂള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഹമ്മദ് റഫി ജന്മശതാബ്ദിയും മുഹമ്മദ് റഫി മുബാറക് സ്‌കൂള്‍ സന്ദര്‍ശിച്ചതിൻ്റെ വാര്‍ഷികവും ആഘോഷമാക്കി. ഫാറൂഖ് തലശ്ശേരിയുടെ നേതൃത്വത്തില്‍ റഫിനൈറ്റും നടന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
മുഹമ്മദ് റഫിയുടെ നൂറാം ജന്മശതാബ്ദി, ഗാനസാമ്രാട്ടിൻ്റെ ഓര്‍മ്മയില്‍ തലശ്ശേരി
Open in App
Home
Video
Impact Shorts
Web Stories