TRENDING:

റെഡ്യൂസ്, റിയൂസ്, റീസൈക്കിള്‍... കണ്ട് പഠിക്കാം ഈ കുട്ടികളെ; പ്രകൃതിക്ക് വേണ്ടി ബസ് ടിക്കറ്റ് ശേഖരണം

Last Updated:

മരം ഒരു വരം, പ്രകൃതിയെ സംരക്ഷിക്കാന്‍ ബസ് ടിക്കറ്റ് ശേഖരണ മാതൃകയുമായി മുല്ലക്കൊടി എ യു പി സ്‌കൂള്‍ കുട്ടികള്‍. ടിക്കറ്റുകള്‍ ഹരിത കേരള മിഷന് കൈമാറി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മരം ഒരു വരമെന്ന് കുട്ടികളെ അധ്യാപകര്‍ പഠിപ്പിക്കുമ്പോള്‍, ആ മരത്തെ സംരക്ഷിക്കുന്നത് എങ്ങനെയെന്ന് മയ്യില്‍ പഞ്ചായത്തിലെ മുല്ലക്കൊടി എ യു പി സ്‌കൂളിലെ കുരുന്നുകള്‍ നമ്മെ പഠിപ്പിക്കുകയാണ്. മുതിര്‍ന്നവരുടെ കൈയിലെ ബസ് ടിക്കറ്റ് മുതല്‍ വലിച്ചെറിയുന്ന ഒരു തുണ്ട് കടലാസ് വരെ ഈ കുരുന്നുകള്‍ സസൂക്ഷ്മം ശേഖരിച്ചുവരുന്നു. സ്‌കൂളിലെ ഒന്നാം ക്ലാസ് മുതല്‍ എഴാം ക്ലാസ് വരെയുള്ള മുഴുവന്‍ കുട്ടികളും ഈ ഉദ്ദ്യമത്തില്‍ ഒത്തുകൂടുകയാണ്.
മുല്ലക്കൊടി എ യു പി സ്കൂൾ 
മുല്ലക്കൊടി എ യു പി സ്കൂൾ 
advertisement

ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സ്‌കൂളിലെത്തി നടത്തിയ ബോധവത്ക്കരണ ക്ലാസിന് പിന്നാലെയാണ് കുരുന്നുകള്‍ ബസ് ടിക്കറ്റുകളുടെ ശേഖരണം ആരംഭിച്ചത്. ഇവ ശേഖരിച്ച് അല്‍പം രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് പള്‍പ്പ് രൂപത്തിലേക്ക് മാറ്റി വീണ്ടും കടലാസ് നിര്‍മ്മിക്കുന്നതാണ് രീതി. നമ്മള്‍ ഓരോ ടിക്കറ്റുകളും വലിച്ചെറിയുമ്പോള്‍ ഒരു മരം തന്നെ ഇല്ലാതാകുന്നു എന്ന ചിന്തയിലാണ് കുട്ടികള്‍. കൗതുകത്തിന് തുടങ്ങിയ ബസ് ടിക്കറ്റ് ശേഖരണം ഇന്ന് ഒരു ആവേശമായി മാറി.

advertisement

സ്‌കൂള്‍ യാത്രക്കിടെ ബസ്സിലെ ഓരോ യാത്രക്കാരനോടുപോലും ടിക്കറ്റുകള്‍ ചോദിച്ചുവാങ്ങി കഴിയുന്നിടങ്ങളില്‍ നിന്നെല്ലാമായി കുരുന്നുകള്‍ മൂന്നു മാസത്തിനിടെ ശേഖരിച്ചത് 32360 ബസ് ടിക്കറ്റുകളാണ്. ഇവ സംസ്‌കരണത്തിനായി ഹരിത കേരളം മിഷന് കൈമാറി. കുരുന്നുകള്‍ പ്രകൃതിയെ സ്‌നേഹിച്ച് പരിസ്തിതിയെ സംരക്ഷിച്ച് മുന്നോട്ട് പോകുന്നതില്‍ അതിലേറെ സന്തോഷത്തിലാണ് സ്‌കൂള്‍ അധ്യാപകരും രക്ഷിതാക്കളും. കുട്ടികളുടെ ഈ പ്രവര്‍ത്തി മറ്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും മാതൃകാപരമായി അനുകരിക്കണമെന്നാണ് കുരുന്നുകളുടെ ആഗ്രഹം. ദിനംപ്രതി മാലിന്യം കുമിഞ്ഞുകൂടുന്ന ഭൂമിയെ സംരക്ഷിച്ച് ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും ചെറുക്കാനുള്ള കാഴ്ചപ്പാടാണ് കുട്ടികള്‍ മുന്നോട്ട് വയ്ക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
റെഡ്യൂസ്, റിയൂസ്, റീസൈക്കിള്‍... കണ്ട് പഠിക്കാം ഈ കുട്ടികളെ; പ്രകൃതിക്ക് വേണ്ടി ബസ് ടിക്കറ്റ് ശേഖരണം
Open in App
Home
Video
Impact Shorts
Web Stories